യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവം; യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

Update: 2023-08-23 10:00 GMT

ചെന്നൈ: യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവിച്ചതിനു പിന്നാലെ രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശിനി എം ലോകനായകി(27) ആണ് അമിതരക്തസ്രാവം കാരണം മരണപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മദേഷി(30)നെ പോലിസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞ് പോച്ചാംപള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ലോകനായകി വീട്ടില്‍ പ്രസവിച്ചത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് മുന്‍കൈയെടുത്ത് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു. എന്നാല്‍, പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി. ഇതോടെ ഭാര്യയെയും കുഞ്ഞിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. അപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ പോലീസിനെ വിവരമറിയിച്ചു.

    യൂട്യൂബ് വീഡിയോകള്‍ നോക്കിയാണ് വീട്ടില്‍ പ്രസവമെടുക്കുന്നരീതി ഭര്‍ത്താവ് മദേഷ് മനസ്സിലാക്കിയതെന്ന് പോലിസ് അന്വേഷണത്തിലാണ് കണ്ടെത്തിയത്. വീട്ടില്‍ പ്രസവമെടുക്കുന്ന വീഡിയോകള്‍ ഇയാള്‍ യൂട്യൂബില്‍ നിരന്തരം കണ്ടിരുന്നുവെന്നാണ് അയല്‍വാസികളും പോലിസിനോട് പറഞ്ഞത്. തുടര്‍ന്നാണ് മദേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. ഭര്‍ത്താവിനെതിരായ കുറ്റങ്ങള്‍ സ്ഥിരീകരിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലിസ് അറിയിച്ചു.

Tags:    

Similar News