കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും പ്രതിഷേധാര്‍ഹവും-വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2023-03-29 11:40 GMT

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍. സ്ത്രീകളെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേത്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനം മനുസ്മൃതിയാണ്. സംഘപരിവാരത്തിന്റെ സ്ത്രീ സംരക്ഷണത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും കാപട്യമാണ് സുരേന്ദ്രന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. ഇതിനെതിരേ ബിജെപിയിലെയും പോഷക സംഘടനകളിലെയും വനിതാ നേതാക്കള്‍ പ്രതികരിക്കാത്തത് അപഹാസ്യമാണ്. സ്ത്രീ അധിക്ഷേപത്തിന്റെ പേരില്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ആര്‍ജ്ജവം കാണിക്കണമെന്നും സുനിതാ നിസാര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News