മദ്യനിരോധന സമിതിയുടെ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ ഐക്യദാര്‍ഢ്യം

Update: 2024-02-10 09:21 GMT
മദ്യനിരോധന സമിതിയുടെ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്   വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ ഐക്യദാര്‍ഢ്യം

മലപ്പുറം: മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്. ആറ് മാസം പിന്നിടുന്ന ദിനത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു. സമരപ്പന്തലില്‍ എത്തിയ പ്രവര്‍ത്തകരെ സമരക്കാര്‍ അഭിവാദ്യം ചെയ്തു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സമിതി അംഗം സല്‍മ സ്വാലിഹ് ഐക്യദാര്‍ഢ്യ പ്രസംഗം നടത്തി. മലപ്പുറം പ്രസ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് ലൈലാ ഷംസുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജാസ്മിന്‍ കോട്ടക്കല്‍, ജില്ലാ ജോയിന്‍ സെക്രട്ടറി ആരിഫ വേങ്ങര, ജില്ലാ കമ്മിറ്റി അംഗങ്ങളായ നാസിയ മുഹമ്മദ്, ആസ്യ തിരൂരങ്ങാടി, അഷിദ ആദം, റജീന പൊന്നാനി നേതൃത്വം നല്‍കി.

Tags:    

Similar News