2023 ല്‍ ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായേക്കാവുമെന്ന മുന്നറിയിപ്പുമായി ലോക ബാങ്കും
വാഷിംഗ്ടണ്‍: 2023 ല്‍ ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ലോക ബാങ്കും. മാന്ദ്യ മുന്നറിയിപ്പുകളും ആശങ്കകളും മാസങ്ങളായി കേള്‍ക്കുന്നുണ്ടെങ്കിും ഇതാദ്യമായാണ് ലോക ബാങ്ക് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്. ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങള്‍ മാന്ദ്യത്തിലേക്ക് വീണേക്കാമെന്നാണ് മുന്നറിയിപ്പ്.
ഏറ്റവുമധികം ബുദ്ധിമുട്ടുക യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാവുമെന്നും ലോക ബാങ്ക് അനുമാനിക്കുന്നു. ഈ രാജ്യങ്ങളില്‍ ഇരട്ടയക്ക പണപ്പെരുപ്പമാണ് നിലനില്‍ക്കുന്നത്. നടപ്പ് വര്‍ഷം ആഗോള ജിഡിപി വളര്‍ച്ച 1.7 ശതമാനം മാത്രമായിരിക്കുമെന്നാണ് ബാങ്ക് കണക്കാക്കുന്നത്. ആറു മാസം മുന്‍പ് അനുമാനിച്ചിരുന്ന 3 ശതമാനത്തില്‍ നിന്ന് വന്‍ കൂപ്പുകുത്തല്‍. യുഎസ് സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 0.5 ശതമാനം മാത്രമാവും വളരുക. മുന്‍പ് പ്രവചിച്ചിരുന്നതിനേക്കാള്‍ 1.9 ശതമാനം കുറവ്. 1970 ന് ശേഷമുള്ള ഏറ്റവും മോശം വളര്‍ച്ചയാവും യുഎസിനെന്നും ലോക ബാങ്ക് അനുമാനിക്കുന്നു. ചൈന നടപ്പ് വര്‍ഷം 4.3% വളരുമെന്നാണ് ലോക ബാങ്ക് വിലയിരുത്തുന്നത്. മുന്‍ പ്രവചനത്തേക്കാള്‍ 1 ശതമാനം കുറവാണിത്.