യഹ്‌യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത് വ്യാജപ്രചാരണമെന്ന് റിപോര്‍ട്ട്

ഇസ്രയേല്‍ ടുഡേ' എന്ന തീവ്ര ജൂതസയണിസ്റ്റു പക്ഷ പത്രത്തിന്റെ ഹിബ്രു എഡിഷനാണ് അങ്ങനൊരു വാര്‍ത്ത ആദ്യം പടച്ചുവിട്ടതെന്ന് റിപോര്‍ട്ടുകളും പറയുന്നു.

Update: 2024-11-05 16:36 GMT

ദോഹ: ഹമാസ് അധ്യക്ഷന്‍ യഹ്‌യാ സിന്‍വര്‍ വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് വരെ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന വാര്‍ത്താ റിപോര്‍ട്ട് വ്യാജമാണെന്ന് അല്‍ജസീറ മുന്‍ ഡയറക്ടര്‍ യാസിര്‍ അബൂഹിലാല.

'നുണകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും നിര്‍മ്മിക്കുന്നതിന്റെയും ശഹീദ് യഹ്‌യാ സിന്‍വാറിനെ നെഞ്ചേറ്റുന്നവര്‍ നല്ല വിശ്വാസത്തോടെ അവ എങ്ങനെ പ്രചരിപ്പിക്കുന്നുവെന്നതിന്റെയും ഉത്തമ ഉദാഹരണമാണ് ഈ വാര്‍ത്ത. സിന്‍വാര്‍ രക്തസാക്ഷിത്വത്തിന് 72 മണിക്കൂര്‍ മുമ്പ് വരെ ഭക്ഷണം രുചിച്ചിട്ടില്ലെന്ന നുണയുടെ ഉറവിടം ഹീബ്രു മാധ്യമങ്ങളാണ്. ഉപരോധിക്കപ്പെട്ട ജബാലിയയുടെ ഹൃദയത്തില്‍ നിന്ന് വീഡിയോകള്‍ പ്രക്ഷേപണം ചെയുന്ന ഖസ്സാമികളും ഫലസ്തീന് പുറത്ത് നിരന്തരം മാധ്യങ്ങള്‍ക്ക് വിവരങ്ങള്‍ കൊടുക്കുന്ന ഹമാസ് നേതാക്കളും കൊടുക്കാത്ത ഈ വാര്‍ത്ത ഒരു സയണിസ്റ്റ് പത്രത്തിന് കിട്ടിയെന്ന് നാം വിശ്വസിക്കണം!' വാര്‍ത്തയെക്കുറിച്ച് അബൂഹിലാലയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് പറയുന്നു.

'ഇസ്രയേല്‍ ടുഡേ' എന്ന തീവ്ര ജൂതസയണിസ്റ്റു പക്ഷ പത്രത്തിന്റെ ഹിബ്രു എഡിഷനാണ് അങ്ങനൊരു വാര്‍ത്ത ആദ്യം പടച്ചുവിട്ടതെന്ന് റിപോര്‍ട്ടുകളും പറയുന്നു. അറബ് ലോകത്ത് അതേറ്റുപിടിച്ചത്  'ശര്‍ഖുല്‍ ഔസത്'എന്ന പത്രവും.




Similar News