ഇസ്രായേലിലെ വിമാനത്താവളം ആക്രമിച്ച് ഹൂത്തികള്‍; ചെങ്കടലിലെ യുഎസ് യുദ്ധക്കപ്പലുകള്‍ക്ക് നേരെ മണിക്കൂറുകള്‍ നീണ്ട ആക്രമണം

സന്‍ആ: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിന്റെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തെ വീണ്ടും ആക്രമിച്ച് യെമനിലെ ഹൂത്തികള്‍. ഫലസ്തീന്‍-2 ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം അരമണിക്കൂറില്‍ അധികം തടസപ്പെട്ടു. യുഎഇയിലെ ദുബൈയില്‍ നിന്നുള്ള വിമാനം ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ സമയത്തായിരുന്നു ആക്രമണം. തുടര്‍ന്ന് യാത്രക്കാരെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി.
⚡️ The #Israeli enemy media: The sirens were worn while the #UAE Fly Dubai plane was preparing to land at Ben Gurion Airport, and the navigation was temporarily suspended at the airport.
— Middle East Observer (@ME_Observer_) March 23, 2025
The evacuation of travelers into shelters at the Ben Gurion Airport, coinciding with the… pic.twitter.com/F9Q7tfMppj
🚀 The Yemeni Armed Forces launched a Palestine-2 Ballistic Missile on Ben Gurion airport, Tel Aviv this morning (07h30)
— MenchOsint (@MenchOsint) March 23, 2025
They also targeted the USS Truman Carrier Strike Group in the Red Sea with Missiles & Drones
No direct hits reported pic.twitter.com/1YmmqjULDz
യെമനില്‍ വ്യോമാക്രമണം തുടരുന്ന യുഎസിന്റെ ചെങ്കടലിലെ പടക്കപ്പലുകളെ ആക്രമിച്ചതായും ഹൂത്തികളുടെ സൈനിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ പടക്കപ്പലിന് നേരെയുള്ള ആക്രമണം മണിക്കൂറുകളോളം നീണ്ടുനിന്നു. നിരവധി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.