എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

Update: 2025-03-26 01:13 GMT
എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് വളപട്ടണം സ്വദേശി കോരമ്പേത്ത് കെ മുഹമ്മദ് കുഞ്ഞി (75) അന്തരിച്ചു. എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ആക്റ്റിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് കുഞ്ഞി സിപിഎമ്മിലും പിന്നീട് സിഎംപിയിലും പ്രവര്‍ത്തിച്ചു. എം വി രാഘവന്‍ അഴിക്കോട് എംഎല്‍എ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫിസ് സെക്രട്ടറിയായിരുന്നു. എസ്ഡിപിഐയുടെ രൂപീകരണ കാലം മുതല്‍ ജില്ലാ നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. വളപട്ടണം സഹകരണ ബാങ്കിലെ ആദ്യകാല ജീവനക്കാരനായിരുന്നു. മികച്ച വിവരാവകാശ പ്രവര്‍ത്തകനായ മുഹമ്മദ് കുഞ്ഞി അഴിമതിക്കും വികസന മുരടിപ്പിനുമെതിരേ മുന്നില്‍ നിന്ന് പോരാടിയിരുന്നു. ഭാര്യ: ജമീല. മക്കള്‍: ജസീല, സുഹൈല്‍, ജുനൈദ്. മരുമകന്‍: ഇബ്രാഹീം.

Similar News