യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ആയിരത്തിലേറെ അതിഥികള്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന തരത്തിലുള്ള വലിയ വേദിയാണ് സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനമായ ലക്‌നൗവില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെപി നദ്ദ എന്നിവര്‍ക്ക് ഒപ്പം മുന്‍കാല ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്മാരും, ചടങ്ങില്‍ പങ്കെടുക്കും.
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ബിജെപി നിയമസഭാ കക്ഷി നേതാവായി യോഗി ആദിത്യനാഥിനെ ഏകകണ്ഠമായി തരഞ്ഞെടുത്തു. ഇന്നലെ നടന്ന ബിജെപി എംഎല്‍എമാരുടെ യോഗം, യോഗിയെ നിയമസഭാകക്ഷി നേതാവായി തfരഞ്ഞെടുത്തു. അമിത് ഷാ പങ്കെടുത്ത എംല്‍എമാരുടെ യോഗമാണ് എതിരില്ലാതെ യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്തത്. പുതുതായി തരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സുരേഷ് കുമാര്‍ ഖന്നയാണ് ആദിത്യനാഥിന്റെ പേര് നിര്‍ദേശിച്ചത്.
ബേബി റാണി മൗര്യ, സൂര്യ പ്രതാപ് ഷാഹി തുടങ്ങിയവര്‍ ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചു.അപ്‌നാദള്‍ (എസ്) നേതാവ് ആശിഷ് പട്ടേലും നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദും അവരുടെ എംഎല്‍എമാര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തു.
ആയിരത്തിലേറെ അതിഥികള്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന തരത്തിലുള്ള വലിയ വേദിയാണ് സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനമായ ലക്‌നൗവില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെപി നദ്ദ എന്നിവര്‍ക്ക് ഒപ്പം മുന്‍കാല ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്മാരും, ചടങ്ങില്‍ പങ്കെടുക്കും. അക്ഷയ് കുമാര്‍, കങ്കണ റണൗത്ത് തുടങ്ങിയ സിനിമാ താരങ്ങള്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.
ഇതിനു പിന്നാലെ ഗവര്‍ണറെ കണ്ട യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. 403 അംഗ നിയമസഭയില്‍ 273 സീറ്റുകളിലും വിജയിച്ച ബിജെപിക്ക് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് രണ്ടാം യോഗി മന്ത്രി സഭ. പതിനഞ്ച് മുതല്‍ ഇരുപത് വരെ പുതുമുഖ മന്ത്രിമാര്‍ രണ്ടാം യോഗി സര്‍ക്കാരിന്റെ ഭാഗമാകും. പഴയ മന്ത്രി സഭയിലെ ഇരുപതോളം പേരെയും പുതിയ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. മന്ത്രി സഭാ അംഗങ്ങളാകാന്‍ സാധ്യതയുള്ള ചില നേതാക്കളെ യോഗി ആദിത്യ നാഥ് ഇന്ന് പ്രഭാത ഭക്ഷണത്തിനും ക്ഷണിച്ചിട്ടുണ്ട്.