മുംബൈ: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന് പിന്തുണയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സത്യം തുറന്നുകാട്ടുന്നവരെ ഇംപീച്ച്‌മെന്റ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്ന് വേള്‍ഡ് ഹിന്ദു ഇക്കണോമിക് ഫോറം ഉദ്ഘാടനം ചെയ്ത് യോഗി പറഞ്ഞു.
സത്യം വിളിച്ചുപറയുന്നവരെ ഇംപീച്ച് ചെയ്യുന്നവരാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം. പക്ഷെ, അവര്‍ ഭരണഘടനയേയും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും പറയും. ഈ ഇരട്ടത്താപ്പാണ് ഇപ്പോള്‍ വീണ്ടും വെളിവായത്. ''ഏകീകൃത സിവില്‍ കോഡ് വേണമെന്നാണ് ജഡ്ജി പറഞ്ഞത്. ഭൂരിപക്ഷ സമുദായത്തിന്റെ സന്തോഷം മാനിക്കണമെന്നും പറഞ്ഞു. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് വേണ്ടേ ? ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ വിവേചനങ്ങള്‍ ഇല്ലാതാവണം. അതിന് ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണ്. വിവേചനങ്ങള്‍ തുടരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.''-യോഗി ആരോപിച്ചു.