ചന്തിരൂര്‍: പ്രസവത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാല്‍ യുവ ഡോക്ടര്‍ മരിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആലപ്പുഴ ചന്തിരൂര്‍ ഹൈടെക് ഓട്ടമൊബീല്‍ ഉടമ കണ്ടത്തില്‍പറമ്പില്‍ കബീറിന്റെയും ഷീജയുടെയും മകള്‍ ഡോ. ഫാത്തിമ കബീര്‍ (30) ആണ് മരിച്ചത്. ഓച്ചിറ സനൂജ് മന്‍സിലില്‍ ഡോ.സനൂജിന്റെ ഭാര്യയാണ്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ മൂന്നാം വര്‍ഷ എംഡി വിദ്യാര്‍ഥിനിയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. രണ്ടാമത്തെ പ്രസവമായിരുന്നു. മകള്‍: മറിയം സെയ്‌നബ. സഹോദരി: ആമിന കബീര്‍.