കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസ് ഗ്രനേഡ് പ്രയോഗിച്ചു -മാധ്യമപ്രവര്‍ത്തകന് കല്ലേറില്‍ പരിക്ക്

സംഘര്‍ഷത്തിനിടെ കല്ലേറില്‍ മാധ്യമ പ്രവര്‍ത്തകര്‍നും പരിക്കേറ്റു. മലയാള മനോരമ ഫോട്ടോഗ്രാഫര്‍ അബു ഹാഷിമിനാണ് കല്ലേറില്‍ പരിക്കേറ്റത്.

Update: 2020-07-10 06:13 GMT

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് യൂത്ത് ലീഗ്് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസ് ജല പീരങ്കി ഉപയോഗിച്ചു. ആളുകള്‍ പിരിഞ്ഞു പോകാതിരുന്നതോടെ പിന്നീട് പൊലീസ് ഗ്രനേഡും പ്രയോഗിച്ചു. ഇതില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

സംഘര്‍ഷത്തിനിടെ കല്ലേറില്‍ മാധ്യമ പ്രവര്‍ത്തകര്‍നും പരിക്കേറ്റു. മലയാള മനോരമ ഫോട്ടോഗ്രാഫര്‍ അബു ഹാഷിമിനാണ് കല്ലേറില്‍ പരിക്കേറ്റത്.

യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് കളക്ട്രറ്റിന് മുന്നില്‍ പോലിസ് തടഞ്ഞെങ്കിലും ബാരിക്കേഡ് തള്ളി പ്രവര്‍ത്തകര്‍ അകത്ത് കയറാന്‍ ശ്രമിച്ചപ്പോഴാണ് പോലിസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്ന് പോലിസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. രണ്ട് വട്ടം പോലിസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. പ്രവര്‍ത്തകരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.


youth league collectorate march kozhikode

Tag:

youth league

gold smuggling case

collectorate march

Tags:    

Similar News