പ്രതിരോധ ഐക്യത്തെ തകര്‍ക്കാനാവില്ല: ഉമര്‍ അല്‍ ഖസ്സം ബ്രിഗേഡ്

ഗസയില്‍ സയണിസ്റ്റുകള്‍ക്കെതിരെ ഗറില്ലാ യുദ്ധം നടത്തുന്ന ഡിഎഫ്എല്‍പിയുടെ സൈനിക വിഭാഗമാണ് ഉമര്‍ അല്‍ ഖസ്സം ബ്രിഗേഡ്.

Update: 2024-10-10 04:12 GMT

ഗസ: സയണിസ്റ്റ് അധിനിവേശത്തിനെതിരേ പോരാടുന്നവരുടെ ഐക്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് രക്തസാക്ഷി ഉമര്‍ അല്‍ ഖസ്സം ബ്രിഗേഡ് സൈനിക വക്താവ് അബു ഖാലിദ്. ഗസയില്‍ സയണിസ്റ്റുകള്‍ക്കെതിരെ ഗറില്ലാ യുദ്ധം നടത്തുന്ന ഡിഎഫ്എല്‍പിയുടെ സൈനിക വിഭാഗമാണ് ഉമര്‍ അല്‍ ഖസ്സം ബ്രിഗേഡ്.

ഫലസ്തീനില്‍ നിന്ന് സയണിസ്റ്റുകള്‍ പിന്‍മാറാതെ പ്രദേശത്ത് ശാന്തിയും സമാധാനവും സുരക്ഷയും ഉണ്ടാവില്ലെന്ന് അബു ഖാലിദ് പ്രസ്താവനയില്‍ പറഞ്ഞു. സയണിസ്റ്റുകള്‍ ഒഴിഞ്ഞു പോവുമെന്നും ഫലസ്തീനികള്‍ തിരികെ എത്തുമെന്നും ഉറപ്പാക്കും. പലസ്തീനിലെയും ലെബനാനിലെയും സിറിയയിലെയും യെമനിലെയും ഇറാഖിലെയും അറബ് പ്രതിരോധ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സയണിസ്റ്റുകളുടെ ശ്രമങ്ങള്‍ വിജയിക്കില്ല.

നേതാക്കളുടെയും പോരാളികളുടെയും രക്തം നല്‍കി രൂപപ്പെടുത്തിയ ഐക്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. നെതന്യാഹുവോ ജോ ബൈഡനോ വിചാരിച്ചാലും ഐക്യം തകരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News