നിയമവിരുദ്ധ മാല്‍വെയര്‍; ജനപ്രിയമായ രണ്ട് സെല്‍ഫി ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ എന്നീ ആപ്പുകളാണ് നീക്കം ചെയ്തത്. 15 ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്‌പ്പെട്ടിട്ടുള്ള ഈ ആപ്പുകളില്‍ വിന്റേര സെക്യൂരിറ്റി റിസര്‍ച്ച് ടീം നടത്തിയ പരിശോധനയിലാണ് ആഡ്‌വെയര്‍ കണ്ടെത്തിയത്.

Update: 2019-09-21 09:29 GMT

നിയമവിരുദ്ധമായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്, വന്‍ ജനപ്രീതി നേടിയ രണ്ട് സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തു. പരസ്യവിതരണത്തിന് ഉപയോഗിക്കുന്ന നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകള്‍ ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ എന്നീ ആപ്പുകളാണ് നീക്കം ചെയ്തത്. 15 ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്‌പ്പെട്ടിട്ടുള്ള ഈ ആപ്പുകളില്‍ വിന്റേര സെക്യൂരിറ്റി റിസര്‍ച്ച് ടീം നടത്തിയ പരിശോധനയിലാണ് ആഡ്‌വെയര്‍ കണ്ടെത്തിയത്.

സണ്‍ പ്രോ ബ്യൂട്ടി ക്യാമറ ആപ്പ് ഫോണില്‍ ഒരുതവണ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആപ്പ് ഡ്രോയറില്‍ ഒരു ഐക്കണ്‍ സൃഷ്ടിക്കപ്പെടും. യൂസര്‍ ആപ്പ് തുറന്നാല്‍ അതൊരു ഷോര്‍ട്ട്കട്ട് ക്രിയേറ്റ് ചെയ്യുകയും ആപ്പ് ഡ്രോയറില്‍ നിന്നു സ്വയം നീക്കം ചെയ്യപ്പെടുകയും ചെയ്യും.

ഉപഭോക്താവ് ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഷോട്ട്കട്ട് ഡിലീറ്റ് ചെയ്യപ്പെടുകയും ആപ്പ് ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്യും. ഫോണില്‍ ഫുള്‍സ്‌ക്രീന്‍ പരസ്യങ്ങള്‍ ഇടയ്ക്കിടെ പ്രദര്‍ശിപ്പിക്കുന്ന ഈ ആപ്പ് ഉപഭോക്താക്കള്‍ക്ക് വലിയ ശല്യമായി മാറിയിരുന്നു.

ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ ആപ്പില്‍ നിന്ന് ഓരോ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ഒരു ഫുള്‍പേജ് പരസ്യം വരികയാണ് ചെയ്യുന്നത്. നേരത്തെ ആഡ്‌വെയര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നു ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്‌തെടുക്കാന്‍ ഉപയോഗിച്ചിരുന്ന കാം സ്‌കാനര്‍ ആപ്പ് പ്ലേസ്‌റ്റോറില്‍ നിന്നു നീക്കം ചെയ്തിരുന്നു. 

Tags:    

Similar News