നാല് കാമറകളുമായി റെഡ്മി നോട്ട് 8 പ്രോ; ഇന്ത്യയില്‍ ഇന്ന് പുറത്തിറങ്ങും

നാല് കാമറയും മികച്ച ബാറ്ററി ശേഷിയുമുള്ള റെഡ്മി നോട്ട് 8പ്രോ, നോട്ട് 8 എന്നിവയാണ് ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്.

Update: 2019-10-16 04:32 GMT

തുടര്‍ച്ചയായി പുതിയ മോഡലുകള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന റെഡ്മിയുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ന് ഉച്ചയ്ക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നു. നാല് കാമറയും മികച്ച ബാറ്ററി ശേഷിയുമുള്ള റെഡ്മി നോട്ട് 8പ്രോ, നോട്ട് 8 എന്നിവയാണ് ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്. ഈ മോഡല്‍ ആഗസ്തിലാണ് ചൈനയില്‍ ഇറങ്ങിയത്. ലോഞ്ചിങ് ചടങ്ങ് റെഡ്മിയുടെ യൂട്യൂബ് ചാനലിലും ആമസോണിലും നേരില്‍ കാണാം.

റെഡ്മി നോട്ട് 8 പ്രോ സവിശേഷതകള്‍

പിറകിലുള്ള നാല് കാമറകളില്‍ 64എംപിയുള്ള സാംസങ് ഐഎസ്ഒസെല്‍ ബ്രൈറ്റ് ജിഡബ്ല്യു1 സെന്‍സറാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. 6.53 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, എഫ്എച്ച്ഡി+ റെസല്യൂഷന്‍ എന്നിവ ഫോണിലുണ്ട്. സ്‌ക്രീനിന്റെ പ്രതലം പരമാവധി ഡിസ്‌പ്ലേയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

നാല് കാമറകളില്‍ 64 എംപി പ്രൈമറി ലെന്‍സ്, 8എംപി അള്‍ട്രാ വൈഡ്, 2 എംപി ഡെപ്ത് സെന്‍സര്‍, 2 എംപി മാക്രോ ലെന്‍സ് എന്നിവയാണുള്ളത്. 4,500 എംഎഎച്ച് ബാറ്ററിക്ക് 18 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുമുണ്ട്. കറുപ്പ്, പച്ച, വെള്ള നിറങ്ങളില്‍ ലഭ്യമാണ്. 6ജിബി, 8ജിബി റാം, 64ജിബി, 128 ജിബി മെമ്മറി മോഡലുകളാവും ലഭ്യമാവുക. 14,000 രൂപ മുതലായിരിക്കും ഇന്ത്യയിലെ വിലയെന്നാണു സൂചന.

റെഡ്മി നോട്ട് 8 സവിശേഷതകള്‍

6.3 ഇഞ്ച് ആണ് സ്‌ക്രീന്‍ വലുപ്പം. സ്‌നാപ്ഡ്രാഗണ്‍ 665 ചിപ്‌സെറ്റാണ് ഫോണിന്റെ കരുത്ത്. 4ജിബി, 6 ജിബി റാം, 64 ജിബി, 128 ജിബി സ്‌റ്റോറേജുകളില്‍ ലഭ്യമാണ്.

നോട്ട് 8ലും നാല് കാമറകളാണ് പിറകില്‍. 48 എംപിയാണ് പ്രധാന ലെന്‍സ്. ഒപ്പം 8എംപി അള്‍ട്രാ വൈഡ്, 2 എംപി ഡെപ്ത് സെന്‍സര്‍, 2 എംപി മാക്രോ ലെന്‍സ് എന്നിവയുമുണ്ട്. 4000 എംഎഎച്ച് ആണ് ബാറ്ററി. കണക്ടിവിറ്റിക്ക് വേണ്ടി ടൈപ്പ് സി പോര്‍ട്ടാണ് ഉപയോഗിക്കുന്നത്. 


Full View

Tags:    

Similar News