ആപ്പിളിന്റെ ഷോട്ട് ഇന്‍ ഐഫോണ്‍ ചാലഞ്ച്; നിങ്ങള്‍ എടുത്ത ഫോട്ടോകള്‍ ലോക നഗരങ്ങളിലെ പരസ്യബോര്‍ഡുകളില്‍ ഇടംപിടിക്കും
ജനുവരി 22 മുതല്‍ ഫെബ്രുവരി 7 വരെയാണ് മല്‍സരം. തിരഞ്ഞെടുക്കപ്പെട്ട 10 ഫോട്ടോകള്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കും. വിജയികളാവുന്ന ഫോട്ടോകള്‍ ലോകത്തെ പ്രധാന നഗരങ്ങളില്‍ ആപ്പിള്‍ സ്ഥാപിക്കുന്ന പരസ്യ ബോര്‍ഡുകളിലും ആപ്പിളിന്റെ റീട്ടെയില്‍ സ്റ്റോറുകളിലും ഓണ്‍ലൈനിലും പ്രദര്‍ശിപ്പിക്കും.
നിങ്ങളുടെ കൈയില്‍ ആപ്പിള്‍ ഐഫോണ്‍ ഉണ്ടോ? അതില്‍ മനോഹരമായ ഫോട്ടോകള്‍ എടുക്കാറുണ്ടോ? അവ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നാഗ്രഹമുണ്ടോ? എങ്കിലിതാ ആപ്പിള്‍ അവസരമൊരുക്കുന്നു. ഷോട്ട് ഇന്‍ ഐഫോണ്‍ ചാലഞ്ച് എന്ന മല്‍സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം.
ജനുവരി 22 മുതല്‍ ഫെബ്രുവരി 7 വരെയാണ് മല്‍സരം. തിരഞ്ഞെടുക്കപ്പെട്ട 10 ഫോട്ടോകള്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കും. വിജയികളാവുന്ന ഫോട്ടോകള്‍ ലോകത്തെ പ്രധാന നഗരങ്ങളില്‍ ആപ്പിള്‍ സ്ഥാപിക്കുന്ന പരസ്യ ബോര്‍ഡുകളിലും ആപ്പിളിന്റെ റീട്ടെയില്‍ സ്റ്റോറുകളിലും ഓണ്‍ലൈനിലും പ്രദര്‍ശിപ്പിക്കും.
മല്‍സരത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഐഫോണില്‍ നിങ്ങള്‍ എടുത്ത ഏറ്റവും മികച്ച ചിത്രം #ShotOniPhone എന്ന ഹാഷ് ടാഗോട് കൂടി ഇന്‍സ്റ്റഗ്രാമിലോ ട്വിറ്ററിലോ പോസ്റ്റ് ചെയ്യുക. കാമറയില്‍ നിന്ന് നേരിട്ടോ ആപ്പിളിന്റെ ഫോട്ടോസ് ആപ്പിലെ എഡിറ്റിങ് ടൂള്‍സ് അല്ലെങ്കില്‍ തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്‌തോ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാം.
ഫോട്ടോകളുടെ അവകാശം നിങ്ങള്‍ക്ക് തന്നെയായിരിക്കുമെങ്കിലും ഇത് സബ്മിറ്റ് ചെയ്യുന്നതിലൂടെ ഒരു വര്‍ഷം ആപ്പിളിന് അത് റോയല്‍റ്റിയില്ലാതെ ഉപയോഗിക്കാനുള്ള അവകാശം നല്‍കപ്പെടും.