ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പര്യവേക്ഷണ വാഹനം ഇറക്കി ചൈന

ചൈനയുടെ ചാങ് ഇ4 എന്ന പേടകമാണ് ചരിത്രം കുറിച്ചത്. വ്യാഴാഴ്ച്ച ചൈനീസ് പ്രദേശിക സമയം 10.26നാണ് വാഹനം ചന്ദ്രന്റെ മണ്ണില്‍ തൊട്ടത്.

Update: 2019-01-02 21:32 GMT

ബെയ്ജിങ്: ഇതുവരെ മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത ചന്ദ്രന്റെ ഇരുണ്ട മേഖലയില്‍ പര്യവേക്ഷണ വാഹനമിറക്കി ചൈന. ചൈനയുടെ ചാങ് ഇ4 എന്ന പേടകമാണ് ചരിത്രം കുറിച്ചത്. വ്യാഴാഴ്ച്ച ചൈനീസ് പ്രദേശിക സമയം 10.26നാണ് വാഹനം ചന്ദ്രന്റെ മണ്ണില്‍ തൊട്ടത്. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്‌കെന്‍ ബേസിനിലാണ് പര്യവേക്ഷണ വാഹനം ഗവേഷണം നടത്തുക.

ചൈനീസ് നാഷനല്‍ സ്‌പൈസ് അഡ്മിനിസ്‌ട്രേഷന്‍ (സിഎന്‍എസ്എ)യാണ് ഈ വാഹനം നിര്‍മ്മിച്ചത്. വലിയ ഗര്‍ത്തങ്ങളും, കുഴികളും പര്‍വ്വതങ്ങളും ഉള്ള ഈ പ്രദേശം റോവറിനു വെല്ലുവിളിയാകും എന്നാണ് ശാസ്ത്ര സമൂഹം പറയുന്നത്.

ചന്ദ്രന്റെ ഇരുണ്ട ഭാഗങ്ങളുടെ ചിത്രം 60 വര്‍ഷം മുന്‍പു തന്നെ സോവിയറ്റ് യൂണിയന്‍ എടുത്തിട്ടുണ്ടെങ്കിലും ആ പ്രദേശങ്ങളില്‍ പേടകമിറക്കാന്‍ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല.




Tags:    

Similar News