ആപ്പിളിനോട് കിടപിടിക്കും; വിന്‍ഡോസ് 11 അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

വിന്‍ഡോസിന്റെ ഡെസ്‌ക് ടോപ്പ് രൂപകല്‍പനയിലാണ് പ്രധാന മാറ്റങ്ങള്‍. സ്റ്റാര്‍ട്ട് മെനു, ടാസ്‌ക് ബാര്‍, വിഡ്‌ജെറ്റുകള്‍, സ്റ്റാര്‍ട്ട് അപ്പ് ടോണ്‍ എന്നിവയിലെ മാറ്റങ്ങളാണ് പ്രധാന സവിശേഷത. പുതിയ ടച്ച് സ്‌ക്രീന്‍ കംപ്യൂട്ടറുകളെയും ലക്ഷ്യമിട്ടാണ് ഈ നീക്കം.

Update: 2021-06-26 14:44 GMT

കാലഫോര്‍ണിയ: അടിമുടി മാറ്റങ്ങളുമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 ഓപറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചു. കൊവിഡിനെത്തുടര്‍ന്ന് വെര്‍ച്വലായി നടന്ന ചടങ്ങില്‍ സിഇഒ സത്യ നദാലെയാണ് പുതിയ പതിപ്പ് പുറത്തിറക്കിയത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പരമാവധി വലിപ്പം കുറച്ചും പ്രവര്‍ത്തന വേഗത കൂട്ടിയും ഊര്‍ജ ഉപഭോഗം പരിമിതപ്പെടുത്തിയുമാണ് പുതിയ ഒഎസിന്റെ രൂപകല്‍പന. വിന്‍ഡോസിന്റെ ഡെസ്‌ക് ടോപ്പ് രൂപകല്‍പനയിലാണ് പ്രധാന മാറ്റങ്ങള്‍. സ്റ്റാര്‍ട്ട് മെനു, ടാസ്‌ക് ബാര്‍, വിഡ്‌ജെറ്റുകള്‍, സ്റ്റാര്‍ട്ട് അപ്പ് ടോണ്‍ എന്നിവയിലെ മാറ്റങ്ങളാണ് പ്രധാന സവിശേഷത. പുതിയ ടച്ച് സ്‌ക്രീന്‍ കംപ്യൂട്ടറുകളെയും ലക്ഷ്യമിട്ടാണ് ഈ നീക്കം. ആപ്പിള്‍ മാക് ഓഎസിനോടും ഗൂഗിള്‍ ആന്‍ഡ്രോയിഡിനോടും കിടപിടിക്കുന്നതാണ് പുതിയ പതിപ്പായ വിന്‍ഡോസ് 11. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഡിസൈനിങ്, വീഡിയോ എഡിറ്റിങ് പോലുള്ള ആവശ്യങ്ങള്‍ക്കുമായി മികച്ച ഗ്രാഫിക്‌സ് പിന്തുണയും സോഫ്റ്റ്‌വെയര്‍ പിന്തുണയും വിന്‍ഡോസ് 11 ഓഎസ് ഉറപ്പുനല്‍കുന്നു. ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയ്ക്ക് സമാനമായി മൈക്രോസോഫ്റ്റ് സ്‌റ്റോറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി വിന്‍ഡോസ് ആപ്പുകള്‍ നിര്‍മിക്കാന്‍ ഡെവലപ്പര്‍മാര്‍ക്ക് സാധിക്കും.

ടിക് ടോക്ക് പോലുള്ള മൊബൈല്‍ ആപ്പുകളും വിന്‍ഡോസ് 11 ല്‍ ഉപയോഗിക്കാന്‍ കഴിയും. ഇതുവരെ പുറത്തിറങ്ങിയവയില്‍ ഏറ്റവും സുരക്ഷിതമായ വിന്‍ഡോസ് ഓഎസ് ആയിരിക്കും ഇതെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇനി മുതല്‍ ഡെവലപ്പര്‍ ആപ്പുകളും വിഡ്‌ജെറ്റിന്റെ ഭാഗമായി എത്തും. ടച്ച് മോഡുള്ള ലാപ്‌ടോപ്പുകള്‍ക്ക് കൂടുതല്‍ ഇണങ്ങുന്ന രീതിയില്‍ ഓപറേറ്റിങ് സിസ്റ്റത്തെ കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് സ്‌റ്റോര്‍ വഴി ആന്‍ഡ്രോയ്ഡ് ആപ്പുകളും ഇനി വിന്‍ഡോസിന്റെ ഭാഗമായി എത്തും.

ടിക് ടോക് പോലുള്ള ആപ്പുകള്‍ ഇനി വിന്‍ഡോസ് സ്റ്റോറില്‍ ലഭിക്കും. മാക് പോലുള്ള വ്യത്യസ്ത ഡിവൈസുകള്‍ ഉപയോഗിക്കുന്നവരുമായും വീഡിയോ കോള്‍ സാധ്യമാക്കുന്ന ഫീച്ചറും വിന്‍ഡോസ് 11 ന്റെ ഭാഗമായി എത്തും. വിന്‍ഡോസ് 10 ഉപയോക്താക്കള്‍ക്ക് ഇത് ഒരു സൗജന്യ അപ്‌ഗ്രേഡ് ആക്കാനും സാധിക്കും. വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഉപയോക്താക്കള്‍ക്ക് വിന്‍ഡോസ് 10 എങ്ങനെ സൗജന്യമായിരുന്നു എന്നത് പോലെ, ഈ പുതിയ വിന്‍ഡോസ് 11 പതിപ്പ് നിലവിലുള്ള വിന്‍ഡോസ് 10 ഉപയോക്താക്കള്‍ക്കും ഇത് സൗജന്യമായിരിക്കും.

വിന്‍ഡോസ് 11 അപ്‌ഡേറ്റ് ചെയ്യാന്‍ ഏറ്റവും കുറഞ്ഞ ഹാര്‍ഡ്‌വെയര്‍ ആവശ്യകതകള്‍ നിറവേറ്റുന്ന ഒരു പിസി മാത്രം മതി. വിന്‍ഡോസ് മെഷീന് കുറഞ്ഞത് 4ജിബി റാമും, 64 ജിബി ആന്തരിക സംഭരണശേഷിയും, 64ബിറ്റ് പ്രോസസറുമുണ്ടെങ്കില്‍ വിന്‍ഡോസ് 11 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ആദ്യസൂചനകള്‍. വിവിധ ആവശ്യങ്ങള്‍ക്കായി വിന്‍ഡോസ് ആപ്പുകള്‍ നിര്‍മിക്കാന്‍ ഡെവലപ്പര്‍മാര്‍ക്ക് സാധിക്കും. ആപ്പുകളുടെ കാര്യത്തില്‍ കൂടുതല്‍ തുറന്ന സമീപനമാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 ല്‍ നടത്തുന്നത്.

കൂടുതല്‍ ഡെവലപ്പര്‍മാരെയും, ഉപഭോക്താക്കളെയും കമ്പനി വിന്‍ഡോസിലേക്ക് സ്വാഗതം ചെയ്യുന്നു. മാത്രവുമല്ല, ഇതുവരെ പുറത്തിറങ്ങിയവയില്‍ ഏറ്റവും സുരക്ഷിതമായ വിന്‍ഡോസ് ഓഎസ് ആയിരിക്കും ഇതെന്നും കമ്പനി ഉറപ്പുനല്‍കുന്നു. വിന്‍ഡോസ് 11 എന്നെത്തുമെന്ന കാര്യത്തില്‍ വ്യക്തവന്നിട്ടില്ല. എന്നാല്‍, ആഗസ്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. വിന്‍ഡോസ് 11 ല്‍ ഒരു പുതിയ തരം ടച്ച് കീബോര്‍ഡ് നല്‍കിയിട്ടുണ്ട്. ടൈപ്പിങ് എളുപ്പമാക്കുന്നതിന്, ഇപ്പോള്‍ വോയ്‌സ് ടൈപ്പിങ് സവിശേഷത ആന്‍ഡ്രോയ്ഡ് പോലെ വിന്‍ഡോസിന്റെ പുതിയ പതിപ്പിലും കാണാനാവും.

Tags:    

Similar News