ആര്‍എസ്എസ് പരിപാടിക്ക് നഗരസഭാ സ്റ്റേഡിയം: പ്രതിഷേധിച്ച് എസ്ഡിപിഐ
വിജയദശമി ദിനത്തിലെ പൊതുപരിപാടിക്കാണ് സ്റ്റേഡിയം ആര്‍എസ്എസിന് വിട്ടു നല്‍കിയത്
പരപ്പനങ്ങാടി: ആര്‍എസ്എസ് പരിപാടിക്ക് പരപ്പനങ്ങാടി നഗരസഭാ സ്റ്റേഡിയം അനുവദിച്ചതില്‍ പ്രതിഷേധം. വിജയദശമി ദിനത്തില്‍ ഇന്നലെ ആര്‍എസ്എസ് നടത്തിയ പൊതുപരിപാടിക്കാണ് സ്റ്റേഡിയം അനുവദിച്ചിരുന്നത്. ഒരു സംഘടനകള്‍ക്കും പരിപാടി നടത്താന്‍ സ്റ്റേഡിയം വിട്ടുനല്‍കരുതെന്നാണ് ചട്ടമെങ്കിലും ആര്‍എസ്എസിന് സ്റ്റേഡിയത്തില്‍ അനുമതി ലഭിച്ചത് വ്യാപക പ്രതിഷേധത്തിന് കാരണമായി.
സര്‍ക്കാരിന് കീഴിലുള്ള പൊതുസ്ഥലം ആര്‍എസ്എസിന്റെ ആയുധപരിശീലനത്തിന് വിട്ട് നല്‍കിയതിനെ എസ്ഡിപിഐ ചോദ്യം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ അറിയാതെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ അഹമദാണ് ആര്‍എസ്എസിനെ സഹായിച്ചിരിക്കുന്നത്. ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ നടത്തിയ പ്രതിഷേധപ്രകടനത്തിന് മുന്‍സിപ്പല്‍ നേതാക്കളായ സി പി നൗഫല്‍, സിദ്ധീഖ് കെ അക്ബര്‍ നേതൃത്വം നല്‍കി.