സത്യത്തെ എക്കാലവും മൂടിവയ്ക്കാനാവില്ല
ബിജെപി സര്‍ക്കാര്‍ വന്നതിനു ശേഷം നിരവധി സ്മാരകങ്ങളുടെയും സ്ഥലങ്ങളുടെയുമൊക്കെ പേരുകള്‍ മാറ്റുന്നുണ്ട്. തീര്‍ച്ചയായും ഇതു പൊതുസംസ്‌കാരത്തെയൊക്കെ ബാധിക്കുന്ന ഒന്നാണ്. പേര് മാത്രമല്ല മാറ്റുന്നത്. അതോടൊപ്പം തന്നെ സ്ഥാപനങ്ങളെത്തന്നെ മാറ്റുന്നുണ്ട്. ഇപ്പോള്‍ ഗുജറാത്തിലെ ഒരു ദര്‍ഗയുടെ രൂപംമാറ്റി അതു ക്ഷേത്രമാക്കി മാറ്റുന്നുണ്ട്. അതുപോലെയാണ് ഗ്യാന്‍വാപി മസ്ജിദിന്റെ കാര്യവും. 1947ല്‍ എന്താ
ഡോ. ഹുസയ്ന്‍ രണ്ടത്താണി
(ചരിത്രകാരന്‍,മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍)
ബിജെപി സര്‍ക്കാര്‍ വന്നതിനു ശേഷം നിരവധി സ്മാരകങ്ങളുടെയും സ്ഥലങ്ങളുടെയുമൊക്കെ പേരുകള്‍ മാറ്റുന്നുണ്ട്. തീര്‍ച്ചയായും ഇതു പൊതുസംസ്‌കാരത്തെയൊക്കെ ബാധിക്കുന്ന ഒന്നാണ്. പേര് മാത്രമല്ല മാറ്റുന്നത്. അതോടൊപ്പം തന്നെ സ്ഥാപനങ്ങളെത്തന്നെ മാറ്റുന്നുണ്ട്. ഇപ്പോള്‍ ഗുജറാത്തിലെ ഒരു ദര്‍ഗയുടെ രൂപംമാറ്റി അതു ക്ഷേത്രമാക്കി മാറ്റുന്നുണ്ട്. അതുപോലെയാണ് ഗ്യാന്‍വാപി മസ്ജിദിന്റെ കാര്യവും. 1947ല്‍ എന്താണോ സ്ഥിതി അതുതന്നെ തുടരുകയെന്നതാണ് നമ്മുടെ നിയമം. ആ നിയമത്തിന് എതിരായിട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചുകാണുന്നത്. പലയിടത്തും പ്രധാനപ്പെട്ട പല സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റി. ഇത് എല്ലാ വിഭാഗക്കാരും ഒരുമിച്ചു കൊണ്ടുവന്ന നമ്മുടെ സംസ്‌കാരത്തെ ചോദ്യംചെയ്യുന്ന വിധത്തിലാണുള്ളത്. എല്ലാ മതക്കാരും ഒരുമിച്ചു ജീവിക്കുകയും നാനാത്വത്തില്‍ ഏകത്വമെന്ന ഒരു തത്ത്വത്തിലൂടെ മുന്നോട്ടുപോവുകയും ചെയ്യുമ്പോള്‍ മറ്റൊരു വിഭാഗത്തെ മുറിവേല്‍പ്പിച്ചിട്ടുള്ള നടപടികള്‍ തീര്‍ച്ചയായിട്ടും അംഗീകരിക്കാന്‍ കഴിയാത്തതാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരും പലപ്പോഴും ജുഡീഷ്യറിയുമൊക്കെ ഇതിനു കൂട്ടുനില്‍ക്കുന്നതാണ് കാണുന്നത്. വേദനപ്പെടുത്തുന്ന ഇത്തരം നിലപാടുകളില്‍നിന്നു മാറിനില്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുമ്പോള്‍ മാത്രമേ നമ്മുടെ ഐക്യവും മതനിരപേക്ഷതയും ഒക്കെ നിലനില്‍ക്കുകയുള്ളൂ. ഇന്ത്യയുടെ കഴിഞ്ഞകാല പാരമ്പര്യം അതു നിലനിര്‍ത്തുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഹിമാലയം മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്ന വ്യത്യസ്തരായ ജനവിഭാഗങ്ങള്‍ക്ക് അവരവരുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടി ഉണ്ടാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം ഭരണഘടന പ്രകാരം അതതു സര്‍ക്കാരുകളില്‍ നിക്ഷിപ്തമാണ്. അതിനു വിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ തീര്‍ച്ചയായിട്ടും അതു ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ അതു രാജ്യദ്രോഹമായിത്തീരും. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളില്‍നിന്നു പിന്തിരിഞ്ഞു നില്‍ക്കാനും ജുഡീഷ്യറിയുടെ സഹായത്തോടെ ഭരണഘടനാപരമായ മാര്‍ഗങ്ങളിലൂടെ അതിനുവേണ്ടി മുന്നിട്ടിറങ്ങാനും സമൂഹം തയ്യാറാവേണ്ടിയിരിക്കുന്നു.
താജ്മഹല്‍, കുത്തുബ്മിനാര്‍ തുടങ്ങി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നമ്മുടെ രാജ്യത്തിനു പേരുണ്ടാക്കിക്കൊടുത്ത സ്മാരകങ്ങളൊക്കെ നിര്‍മിച്ചത് തങ്ങളാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ഒരുതരം ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആ പേര് മാറ്റി ചരിത്രത്തില്‍ തന്നെ അവര്‍ തിരുത്ത് കൊണ്ടുവന്നേക്കും. പക്ഷേ, അങ്ങനെയൊന്നും ചരിത്രത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. അങ്ങനെയാണെങ്കില്‍ ഫാഷിസവും നാത്‌സിസവുമൊക്കെ നിലനില്‍ക്കണമായിരുന്നല്ലോ. പക്ഷേ, അതൊന്നും സംഭവിച്ചിട്ടില്ല. സത്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സംഘം എപ്പോഴും ലോകത്ത് ജീവിച്ചിരിപ്പുണ്ടാവും. അതുകൊണ്ട് ഇങ്ങനെ രാജ്യത്തിന്റെ പേരൊക്കെ മാറ്റി എല്ലാം മാറ്റിക്കളയാന്‍ കഴിയുമെന്നു വിചാരിക്കുന്നത് വെറുതെയാണ്. അതേസമയം, തങ്ങള്‍ ചെയ്യുന്ന തെറ്റിനെക്കുറിച്ച് അവര്‍ക്കു ബോധമുണ്ടാവേണ്ടതാണ്. എത്രകാലം ഇരുട്ടാണ് എന്നു പറഞ്ഞുകൊണ്ടു പകലിനെ മറച്ചുവയ്ക്കാനാവും? സത്യത്തെ എക്കാലവും മൂടിവയ്ക്കാനാവില്ല.
-----------------
താജ്മഹല്‍, കുത്തുബ്മിനാര്‍ തുടങ്ങി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നമ്മുടെ രാജ്യത്തിനു പേരുണ്ടാക്കിക്കൊടുത്ത സ്മാരകങ്ങളൊക്കെ നിര്‍മിച്ചത് തങ്ങളാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ഒരുതരം ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആ പേര് മാറ്റി ചരിത്രത്തില്‍ തന്നെ അവര്‍ തിരുത്ത് കൊണ്ടുവന്നേക്കും. പക്ഷേ, അങ്ങനെയൊന്നും ചരിത്രത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. അങ്ങനെയാണെങ്കില്‍ ഫാഷിസവും നാത്‌സിസവുമൊക്കെ നിലനില്‍ക്കണമായിരുന്നല്ലോ.