കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി തേടി ഇടത് എംപിമാര്‍ ആഭ്യന്തര വകുപ്പിന് കത്ത് നല്‍കി

രാജ്യസഭാ അംഗങ്ങളായ എളമരം കരീം, ടി കെ രംഗരാജന്‍, ബിനോയ് വിശ്വം എന്നിവരാണ് അടുത്തയാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടിയത്

Update: 2019-11-22 11:07 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി തേടി ഇടത് എംപിമാര്‍ കശ്മീര്‍ ആഭ്യന്തര വകുപ്പിന് കത്തയച്ചു. രാജ്യസഭാ അംഗങ്ങളായ എളമരം കരീം, ടി കെ രംഗരാജന്‍, ബിനോയ് വിശ്വം എന്നിവരാണ് അടുത്തയാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടിയത്. ലോക്‌സഭാ അംഗം ഫാറൂഖ് അബ്ദുല്ല, സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി, മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എന്നിവരെ കാണുന്നതിന് വേണ്ടിയാണ് സന്ദര്‍ശനം. ഇവരുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാനും സൗഹൃദസംഭാഷണം നടത്തുകയുമാണ് ഉദ്ദേശമെന്നും ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ഷലിന്‍ കാബ്രയ്ക്ക് അയച്ച കത്തില്‍ പറയുന്നു. യൂറോപ്യന്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ കശ്മീര്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിക്കുന്നതില്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാവുമെന്ന് കരുതുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



Tags:    

Similar News