ദേശീയപാത 544 മണ്ണുത്തി-വടക്കാഞ്ചേരി ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകും: നിതിന്‍ ഗഡ്കരി

ഈ വര്‍ഷം മെയ് മാസത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിയുമെന്ന് സര്‍ക്കാര്‍ നേരത്തേ പറഞ്ഞിരുന്നെങ്കിലും കരാറുകാരുമായുള്ള സാങ്കേതിക പ്രശ്‌നങ്ങളാലും മറ്റും ശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും നീണ്ടുപോവുകയാണ്.

Update: 2020-02-06 12:27 GMT

ന്യൂഡല്‍ഹി: കേരളത്തിലെ ആദ്യ ആറുവരിപ്പാതയായ ദേശീയപാത 544 മണ്ണുത്തി -വടക്കഞ്ചേരി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ലോകസഭയെ അറിയിച്ചു. ടി എന്‍ പ്രതാപന്‍ എംപിയുടെ ചോദ്യത്തിന് മറുപടിക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഈ വര്‍ഷം മെയ് മാസത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിയുമെന്ന് സര്‍ക്കാര്‍ നേരത്തേ പറഞ്ഞിരുന്നെങ്കിലും കരാറുകാരുമായുള്ള സാങ്കേതിക പ്രശ്‌നങ്ങളാലും മറ്റും ശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും നീണ്ടുപോവുകയാണ്.

കുതിരാനിലെ ഒരുതുരങ്കം തുറക്കാനുള്ള നടപടികള്‍ എല്ലാം ചെയ്തുകഴിഞ്ഞു.ശേഷിക്കുന്നത് വനം വകുപ്പിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ്. തുരങ്കത്തിലേക്കുള്ള പ്രവേശന ഭാഗത്ത് സ്ലോപ് ചെയ്യുന്നതും അഗ്‌നിശമന സൗകര്യങ്ങള്‍ തുരങ്കത്തിനകത്ത് ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മറ്റൊരു തുരങ്കം നിലവില്‍ തുറക്കാനുള്ള സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണികള്‍ക്കായി ഈ ദേശീയപാത ഭാഗത്ത് ഇതുവരെ 27.89 കോടി രൂപ ചിലവഴിച്ചതായും ടി എന്‍ പ്രതാപന് നല്‍കിയ മറുപടിയിലുണ്ട്.

Tags:    

Similar News