ഹൈക്കോടതി ജഡ്ജിമാരുടെ 395 ഒഴിവുകള്‍ നികത്താനുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി

ഈ ഒഴിവുകള്‍ നികത്താനാവശ്യമായ നടപടിക്രമങ്ങള്‍ സുപ്രിം കോടതിയിലും ഗവണ്‍മെന്റ് തലത്തിലും പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും സുപ്രീം കോടതിയും ഗവണ്‍മെന്റും കോളീജിയവും ഒന്നിച്ച് പൂര്‍ത്തീകരിക്കേണ്ട പ്രക്രിയ ആയതിനാല്‍ നിശ്ചിത സമയക്രമം തീരുമാനിച്ച് ചെയ്ത് തീര്‍ക്കാനാവില്ലെന്നും മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.

Update: 2020-02-05 11:47 GMT
ന്യൂഡല്‍ഹി: ഇന്ത്യയിലൊട്ടാകെ ഹൈക്കോടതികളില്‍ 395 ജഡ്ജുമാരുടെ ഒഴിവുകള്‍ നികത്താനുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അറിയിച്ചു. കാസര്‍ഗോഡ് എം പി ശ്രീ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഈ ഒഴിവുകള്‍ നികത്താനാവശ്യമായ നടപടിക്രമങ്ങള്‍ സുപ്രിം കോടതിയിലും ഗവണ്‍മെന്റ് തലത്തിലും പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും സുപ്രീം കോടതിയും ഗവണ്‍മെന്റും കോളീജിയവും ഒന്നിച്ച് പൂര്‍ത്തീകരിക്കേണ്ട പ്രക്രിയ ആയതിനാല്‍ നിശ്ചിത സമയക്രമം തീരുമാനിച്ച് ചെയ്ത് തീര്‍ക്കാനാവില്ലെന്നും മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.


Tags:    

Similar News