Flash News

കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎമ്മുകള്‍ കുത്തിത്തുറന്ന് 35 ലക്ഷം കവര്‍ന്നു

കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎമ്മുകള്‍ കുത്തിത്തുറന്ന് 35 ലക്ഷം കവര്‍ന്നു
X


തൃശൂര്‍/ കൊച്ചി: ചാലക്കുടി കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎമ്മുകള്‍ കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മും ഇരുമ്പനത്തെ എസ്ബിഐ എടിഎമ്മുമാണ് കുത്തിത്തുറന്നത്. കൊരട്ടിയില്‍ നിന്ന് 10 ലക്ഷം രൂപയും ഇരുമ്പനത്ത് നിന്ന് 25 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. രാവിലെ എടിഎമ്മിലെത്തിയവരാണ് കവര്‍ച്ചാ വിവരം പോലീസില്‍ അറിയിച്ചത്.
രണ്ടിടത്തും ഒരേ സംഘം തന്നെയാണ് കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നു. കുത്തിത്തുറന്ന രണ്ട് എടിഎമ്മുകളിലും സിസിടിവി ക്യാമറ പെയിന്റടിച്ച് മറയ്ക്കുകയാണുണ്ടായത്. എന്നാല്‍ കൊരട്ടിയിലെ എടിഎമ്മില്‍ നിന്നും മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കൊച്ചിയില്‍ മറ്റ് ചില സ്ഥലങ്ങളിലും എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചതായി സംശയിക്കുന്നു.
Next Story

RELATED STORIES

Share it