- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കവി അയ്യപ്പന്റെ ജാതകവും ഞാനും
BY TK tk17 Jan 2016 11:29 AM GMT
X
TK tk17 Jan 2016 11:29 AM GMT
'' ജാതക കെട്ട് കളഞ്ഞാല്‍ അയ്യപ്പന്‍ എന്നെ കൊല്ലും.. ഞാനതു സഹിക്കും. നിന്നെ കൊന്നാല്‍ ആരും സഹിക്കാനുണ്ടാവില്ല... വേഗം മലയാളത്തിലാക്കി തരിക.. അയ്യപ്പന്റെ കവിതാ ഗ്രന്ഥം ' ബോധി' ഇറക്കുമ്പോള്‍ ബ്ലര്‍ബ് ജാതക മായിരിക്കും ,... [caption id="attachment_39902" align="aligncenter" width="121"] പിഎഎം ഹനീഫ്[/caption] ഒട്ടേറെ കാവ്യബിംബങ്ങള്‍ ജീവിതത്തില്‍ കൊണ്ടുനടന്ന വ്യക്തിയാണ് കവി അയ്യപ്പന്‍. പി കുഞ്ഞിരാമന്‍ നായരുടെ ജീവിതം ഓര്‍മ്മിപ്പിക്കുന്നു ഈ കവി. ഒക്ടോബറില്‍ ജനിച്ച് ഒക്ടോബറില്‍ മരിച്ച എന്നതുമാത്രമല്ല അയ്യപ്പന്റെ പ്രത്യേകതകള്‍.... ഒരു സംഭവം.... കോഴിക്കോട് രണ്ടാം ഗേറ്റില്‍ പണ്ട് ' ബോധി ബുക്‌സ് ' എന്നൊരു അരാജക സ്ഥാപനമുണ്ടായിരുന്നു. ഇന്നത്തെ ഘടാഘടിയന്‍ ചലച്ചിത്ര താരം ജോയ് മാത്യു ബോധിയുടെ ഉടമ. കോഴിക്കോട്ടെത്തിയാല്‍ ജോയ് മാത്യു എന്റെ ഒരു ചെറുകിട സ്‌പോണ്‍സറായിരുന്നു പണ്ട്. ഒരുനാള്‍ ജോയ് മാത്യു പ്രപഞ്ചത്തെയും നടുക്കുന്ന ഒരു ആവശ്യമുന്നയിച്ചു. '' ഢാ ; ഹനീഫേ, അയ്യപ്പന്റെ ജാതകം താളിയോല രൂപം ' ഇന്നലെ തന്നു. അതൊന്ന് ശ്രദ്ധിച്ച് പകര്‍ത്തണം... വല്ലാത്ത ഭാഷ. നീ ചങ്ങനാശ്ശേരി എസ്ബിയിലെ പഴയ മലയാളം വിദ്വാനല്ലേ... പതിനഞ്ചുരൂപ പ്രതിഫല വാഗ്ദാനത്തില്‍ ഞാനാ പുക കറുത്ത താളിയോലക്കെട്ട് വാങ്ങി. പിറ്റേന്ന് എന്റെ യാത്ര പയ്യന്നൂര്‍ക്കാണ്.... മഹാപണ്ഡിതന്‍ പി. അപ്പുക്കുട്ടന്‍ മാഷ് മുഖാന്തിരം ജ്യോതി സദന' ത്തില്‍ നിന്ന് അയ്യപ്പ ജാതകം പകര്‍ത്താം. തരുമ്പോള്‍ ജോയ് മാത്യു ഒരു ഭീഷണി ഉയര്‍ത്തി. '' നീ ഇതുമായി മുങ്ങരുത് .... പണ്ട് ഞാനങ്ങനെയായിരുന്നു. ഇന്നിവിടെ കണ്ടാല്‍ നാളെ കശ്മീരിലായിരിക്കും... പയ്യന്നൂര്‍ യാത്രയ്ക്കിടെ കണ്ണൂര്‍ പന്നേമ്പാറയില്‍ ഡോ. ടിപി സുകുമാരന്‍ മാസ്റ്ററുടെ വീട്ടില്‍ കയറി. താളിയോലക്കെട്ട് ടിപി സുകുമാരനെ കാണിച്ചു. വഴിയേ പോകുന്ന ഏതു വയ്യാവേലിയും അക്കാലം ടിപി സുകുമാരന്‍ ശിരസിലേറ്റുന്ന നാളുകളാണത്... ജാതകം ടിപി സുകുമാരന്റെ മടിയിലിട്ട് ഞാന്‍ യാത്ര തുടര്‍ന്നു. നേരെ പോയത് ബംഗാളിലേക്ക്... ജാതകക്കെട്ട് ഞാന്‍ മറന്നു. കോഴിക്കോട്ടു നിന്ന് ജോയ് മാത്യു നിരന്തരം അറിയിച്ചു. '' ജാതക കെട്ട് കളഞ്ഞാല്‍ അയ്യപ്പന്‍ എന്നെ കൊല്ലും.. ഞാനതു സഹിക്കും. നിന്നെ കൊന്നാല്‍ ആരും സഹിക്കാനുണ്ടാവില്ല... വേഗം മലയാളത്തിലാക്കി തരിക.. അയ്യപ്പന്റെ കവിതാ ഗ്രന്ഥം ' ബോധി' ഇറക്കുമ്പോള്‍ ബ്ലര്‍ബ് ജാതക മായിരിക്കും ,... ഞാന്‍ ടിപി സുകുമാരനെ ബന്ധപെട്ടു. ടിപി സുകുമാരന്‍ കൈവച്ചു. '' അയ്യപ്പന്റെ തലേവര കടുകട്ടി. വായിച്ചെടുക്കാന്‍ താളിയോല വിദഗ്ധര്‍ കഷ്ടപെട്ടു. ചിറയ്ക്കല്‍ കുളത്തില്‍ വലിച്ചെറിയാനാണ് വിദഗ്ധര്‍ പറയുന്നത്. കൈപ്പറ്റി എന്നെ ഒഴിവാക്കണം... ഞാനതും ഗൗനിച്ചില്ല. ' ബോധി ' അയ്യപ്പന്റെ കവിത ജാതകകുറിപ്പില്ലാതെ അച്ചടിച്ചു. മാസങ്ങള്‍ പിന്നിട്ടു. ഒരു നാള്‍ ഞാന്‍ കണ്ണൂര്‍ റേഡിയോ നിലയത്തില്‍നില്‍ക്കവെ സ്‌റ്റേഷന്‍ ഡയറക്ടര്‍ഒരു കടലാസുപൊതി എന്നെ ഏല്‍പ്പിച്ചു. '' ടിപി സുകുമാരന്‍ മാഷ് നിങ്ങളെ ഏല്‍പ്പിക്കാന്‍ പറഞ്ഞു തന്നത് ഞാനതു തുറന്നു. അയ്യപ്പന്റെ ജാതകം. കൂട്ടത്തില്‍ അയ്യപ്പാക്ഷരങ്ങളില്‍ ചെറുകുറിപ്പ്. '' ഇതു സംഘടിപ്പിക്കാന്‍ ഇന്നലെ കണ്ണൂരിലെത്തി. നീ ഇന്ന് റേഡിയോയില്‍ കഥ വായിക്കുന്നുണ്ടെന്നറിഞ്ഞു. ഇത് ആ ചാലിശേരി നസ്രാണിയെ ഏല്‍പ്പിക്കൂ... മേത്താ... തൊണ്ണൂറുകളോളം കോഴിക്കോട് പെണ്ണു കെട്ടി സ്ഥിരം പാര്‍പ്പുതുടങ്ങും വരെ ആ ജാതകക്കെട്ട് ഞാന്‍ സൂക്ഷിച്ചു. ബോധി പൂട്ടി. നഷ്ടം കേറിയിട്ട്.. ജോയ് അക്കരയ്ക്ക് പറന്നു, ടിപി സുകുമാരന്‍ മരിച്ചു. ഒരു നാള്‍ അയ്യപ്പന്‍ എന്റെ കോവൂരിലെ വീട്ടില്‍ .. ഞാനാ ജാതകം അയ്യപ്പനെ ഏല്‍പിച്ചു. നല്ല ലഹരിയിലാണ് അയ്യപ്പന്‍... അയ്യപ്പനത് വാങ്ങി,,, എന്നെ ഞെടുക്കുമാറ് പറഞ്ഞു. '' ഢാ മേത്താ ; ഇത് എന്റെ ജാതകമല്ല.. ഞാന്‍ ബോധം കെട്ടു. പിന്നാര് ടെ... ? ' ആ... അയ്യപ്പനും വാ പൊളിച്ചു. പോക്കറ്റില്‍ കയ്യിട്ട് 100 രൂപ എടുത്തു. അയ്യപ്പന്‍ പോയി.. (തുടരും) |
Next Story
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT