- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമലയില്‍ പാര്‍ട്ടി വളണ്ടിയര്‍മാരെ നിയോഗിക്കാനുള്ള നീക്കത്തില്‍ നിന്ന് സി.പിഎം പിന്തിരിയണം-ബെന്നി ബെഹനാന്‍
BY ajay G.A.G27 Oct 2018 9:55 AM GMT
X
ajay G.A.G27 Oct 2018 9:55 AM GMT
മലപ്പുറം: ശബരിമലയില്‍ പാര്‍ട്ടി വളണ്ടിയര്‍മാരെ നിയോഗിക്കാനുള്ള നീക്കത്തില്‍ നിന്ന് സി.പിഎം പിന്തിരിയണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ . സംഘര്‍ഷം ഉണ്ടാക്കാനുള്ള ബി.ജെ.പി-സി.പി.എം നീക്കത്തെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബെന്നി ബെഹനാന്‍.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് പരോള്‍ നീട്ടിക്കൊടുത്തത് കണ്ണൂരില്‍ നിന്ന് ശബരിമലയിലേക്ക് സി പി എം വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്യാനാണെന്ന് ബെന്നി ബെഹനാന്‍ ആരോപിച്ചു. ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള ബി.ജെ.പി സി.പി.എം നീക്കത്തെ ചെറുക്കണം. കോണ്‍ഗ്രസ്സിന്റെ മുഖ്യ ശത്രു ബിജെപിയും ആര്‍ എസ് എസും ഉള്‍പെടുന്ന വര്‍ഗ്ഗീയ ശക്തികളാണ്. എന്നാല്‍ മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് മുഖ്യശത്രു ആരെന്ന് വ്യക്തമല്ല. മീടു കേസില്‍ സിപിഎം നടപടി മരവിപ്പിച്ച നിലയിലാണ്. യുഡിഎഫിനെ ശക്തിപെടുത്തലാണ് മുഖ്യ ലക്ഷ്യം. മുന്നണിയില്‍ ആവശ്യമായ ചര്‍ച്ചകള്‍ ഇനിയും തുടരും. രാജ്യത്ത് സിബിഐയെയും എന്‍ഫോഴ്സ്ലമെന്റിനേയും മോഡി ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് അവകളെ ഇല്ലാതെയാക്കാന്‍ ശ്രമിക്കുന്നത്. വര്‍ഗ്ഗീയത വളര്‍ത്തി പാര്‍ട്ടിയെ നിലനിര്‍ത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. സ്വാമി സന്ദീപാനന്ദഗിരിക്കെതിരായ അക്രമണത്തെ യുഡിഎഫ് ശക്തമായി അപലപിക്കുന്നതായും ബെന്നി ബെഹനാന്‍ പറഞ്ഞു.
Next Story
RELATED STORIES
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
15 Jan 2025 6:05 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടല്‍; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMTഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍...
15 Jan 2025 5:28 AM GMTഗുജറാത്തിലെ ഹസ്റത്ത് പഞ്ച് പീര്‍ ദര്‍ഗ പൊളിച്ചു; കൃഷ്ണഭൂമിയില്‍...
15 Jan 2025 5:05 AM GMT