Flash News

എല്‍ ക്ലാസിക്കോയില്‍ റയലിനെ ചാരമാക്കി ബാഴ്‌സ

എല്‍ ക്ലാസിക്കോയില്‍ റയലിനെ ചാരമാക്കി ബാഴ്‌സ
X

ക്യാംപ് ന്യൂ: ബാഴ്‌സയുടെ സ്വന്തം നാട്ടുകാര്‍ക്ക് അവിസ്മരണീയ ദിനമായിരുന്നു ഇന്ന്. സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സയ്ക്ക വെല്ലുവിളി ഉയര്‍ത്തുന്ന റയല്‍ മാഡ്രിഡിനെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആരാധകരെ ആവേശത്തിമിര്‍പ്പിലാക്കിയത്. സൂപ്പര്‍ താരം മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്ക് മറ്റൊരു സൂപ്പര്‍ താരം ലൂയിസ് സുവാരസിന്റെ ഹാട്രിക് ഗോളാണ് റയലിനെതിരേ തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. അര്‍ടുറോ വിദാലും ഫിലിപ് കോട്ടീഞ്ഞോയും ബാഴസയുടെ അവശേഷിച്ച ഗോളുകള്‍ക്ക് ഉടമയായി. ബ്രസീല്‍ താരം മാഴ്‌സലോയാണ് റയലിന്റെ ആശ്വാസഗോള്‍ നേടിയത്. ബാഴ്‌സലോണയുടെ ആധിപത്യം കണ്ട ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ റയല്‍ മാഡ്രിഡ് പൊരുതി നോക്കിയെങ്കിലും രണ്ടാം പകുതിയില്‍ മാഡ്രിഡ് വലയില്‍ മൂന്ന് ഗോള്‍ കൂടി അടിച്ചു കയറ്റി ബാഴ്‌സലോണ ജയം സ്വന്തമാക്കുകയായിരുന്നു.
ആദ്യ പകുതിയിലെ 11ാം മിനിറ്റില്‍ കോട്ടീഞ്ഞോയുടെ ഗോളിലൂടെയാണ് ബാഴ്‌സലോണ മുന്‍പിലെത്തിയത്. ജോര്‍ഡി അല്‍ബയുടെ മികച്ചൊരു മുന്നേറ്റത്തിനൊടുവിലാണ് കോട്ടീഞ്ഞോ ഗോള്‍ നേടിയത്. തുടര്‍ന്ന് 29ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ കാറ്റലന്‍സ് തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. ലൂയിസ് സുവാരസിനെ റാഫേല്‍ വരാനെ വീഴ്ത്തിയതിന് ലഭിച്ച ലഭിച്ച പെനാല്‍റ്റി ഗോളാക്കി സുവാരസ് തന്നെ ഗോളാക്കുകയായിരുന്നു. വാറിന് ശേഷമാണ് ബാഴ്‌സയ്ക്ക് പെനല്‍റ്റി ഭാഗ്യം ലഭിച്ചത്.
എന്നാല്‍ രണ്ടാം പകുതിയില്‍ മല്‍സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത റയല്‍ മാഡ്രിഡ് മല്‍സരത്തിലേക്ക് തിരിച്ചു വരുമെന്ന് തോന്നിച്ച പ്രകടനമാണ് പുറത്തെടുത്തത്. 56 ശതമാനമാണ് ടീം പന്തടക്കി വച്ചത്. അതിന്റെ പ്രതിഫലമെന്നോണം രണ്ടാം പകുതിയില്‍ റയല്‍ മാഡ്രിഡ് മാഴ്‌സലോയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത റയല്‍ മാഡ്രിഡ് മല്‍സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുകയും ചെയ്തു. ഇതിനിടെ മല്‍സരം സമനിലയിലാക്കാനുള്ള മോഡ്രിച്ചിന്റെ ശ്രമം പോസ്റ്റില്‍ തട്ടി തെറിച്ചതോടെ ബാഴസയുടെ ആക്രമണവീര്യം കൂടി. പക്ഷേ, പിന്നീട് ബാഴ്‌സലോണക്ക് വേണ്ടിയുള്ള സുവാരസിന്റെ ശ്രമവും പോസ്റ്റില്‍ തട്ടി തെറിക്കുകയും ചെയ്തു. ശേഷം റയല്‍ പോസ്റ്റിലേക്ക് ഗോള്‍മഴ പെയ്യുകയായിരുന്നു. സെര്‍ജിയോ റോബര്‍ട്ടോയുടെ ക്രോസില്‍ നിന്ന് ഹെഡറിലൂടെ ഗോള്‍ നേടിയ സുവാരസ് ഡെംബലെയുടെ പാസില്‍ നിന്ന് ബാഴ്‌സലോണയുടെ നാലാമത്തെ ഗോളും തന്റെ ഹാട്രിക്കും തികച്ചു.
തുടര്‍ന്നാണ് പകരക്കാരനായി ഇറങ്ങിയ വിദാല്‍ ബാഴ്‌സലോണയുടെ അഞ്ചാമത്തെ ഗോളും നേടി റയല്‍ മാഡ്രിഡിനെ നാണം കെടുത്തിയത്. കഴിഞ്ഞ ഏഴ് മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡിന്റെ അഞ്ചാമത്തെ പരാജയമായിരുന്നു ഇത്. തോല്‍വിയോടെ റയല്‍ മാഡ്രിഡ് പരിശീലകന്‍ ലോപെറ്റഗുയിയുടെ ഭാവി തുലാസിലായി. പട്ടികയില്‍ 10 മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ ബാഴ്‌സലോണ ലാലിഗ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 10 മല്‍സരങ്ങളില്‍ നിന്ന് ബാഴ്‌സലോണയ്ക്ക് 21 പോയിന്റാണുള്ളത്. ഇത്രയും മല്‍സരങ്ങളല്‍ നിന്ന് 20 പോയിന്റുള്ള അലാവസാണ് രണ്ടാമത്. പരാജയപ്പെട്ട റയല്‍ 14 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Next Story

RELATED STORIES

Share it