- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വത്തിക്കാനിലെ ഓഫീസില്‍ ആദ്യമായി വനിതയക്ക് ചുമതല; കന്യാസ്ത്രീ സിമോണ ബ്രാംബില്ലക്ക് ചരിത്ര നേട്ടം
വത്തിക്കാന്‍: വത്തിക്കാനിലെ പ്രധാന ഓഫീസുകളിലൊന്നിന്റെ മേധാവിയായി ഇറ്റാലിയന്‍ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെ (59) ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആദ്യമായാണ് വത്തിക്കാനിലെ ഉന്നതപദവിയില്‍ വനിതയെത്തുന്നത്. എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള 'കൂരിയ'യുടെ നേതൃസ്ഥാനമാണ് (പ്രീഫെക്ട്) സി. ബ്രാംബില്ലയ്ക്ക്. ദൈവശാസ്ത്രവുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ സി. ബ്രാംബില്ലയെ സഹായിക്കാന്‍ (പ്രോ-പ്രീഫെക്ട്) കര്‍ദിനാള്‍ ഏഞ്ചല്‍ ഫെര്‍ണാണ്ടസ് ആര്‍ട്ടിമെയെയും നിയമിച്ചു. ദിവ്യബലിയര്‍പ്പിക്കല്‍ ഉള്‍പ്പെടെ ചില കൂദാശാകര്‍മങ്ങള്‍ പ്രീഫെക്ട് ചെയ്യേണ്ടതുണ്ട്. നിലവില്‍ ഇതിന് പുരോഹിതന്‍മാര്‍ക്കുമാത്രമേ അധികാരമുള്ളൂ എന്നതിനാല്‍ക്കൂടിയാണ് കര്‍ദിനാള്‍ ആര്‍ട്ടിമെയുടെ നിയമനം.
കൊണ്‍സൊലേറ്റ മിഷനറീസ് സന്ന്യാസസംഭാഗമാണ് നഴ്സായ ബ്രാംബില്ല. പുരോഹിതരാക്കാതെത്തന്നെ വനിതകളെ കത്തോലിക്കാസഭയുടെ നേതൃസ്ഥാനങ്ങളിലേക്കു കൊണ്ടുവരാമെന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ നില്‍കുന്ന ഉദാഹരണമായാണ് സി. ബ്രാംബില്ലയുടെ നിയമനത്തെ വിലയിരുത്തുന്നത്.
RELATED STORIES
തിബറ്റിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 120 കടന്നു
8 Jan 2025 7:29 AM GMTഇനിയും കുതിക്കുമോ?, സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന
8 Jan 2025 7:19 AM GMTഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ; നിയമനക്കോഴ ആരോപണങ്ങളില്‍...
8 Jan 2025 7:00 AM GMTനടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു: ഹണി റോസ്
8 Jan 2025 6:36 AM GMTതെരുവുനായ ശല്യം രൂക്ഷം; എസ്ഡിപിഐ നഗരസഭ മാര്‍ച്ച് നടത്തി
8 Jan 2025 6:23 AM GMTബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍
8 Jan 2025 5:51 AM GMT