Big stories

ഇതര സംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങി

തെലുങ്കാന-ഝാര്‍ഖണ്ഡ് ട്രെയിന്‍ അനുവദിച്ച സാഹചര്യത്തില്‍ കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങി
X

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് തുടങ്ങി. തെലങ്കാനയില്‍ നിന്നും ഗുജറാത്തില്‍ നിന്നും രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തിയത്. സാമൂഹിക അകലം പാലിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് യാത്ര ചെയ്യുന്നത്.

തെലങ്കാനയിലെ ലിംഗാംപള്ളിയില്‍ നിന്ന് ഝാര്‍ഖണ്ഡിലെ ഹതിയ ജില്ലയിലേക്ക് 24 കോച്ചുകളുള്ള ട്രെയിനില്‍ 1,200 പേരെയാണ് കയറ്റിയത്. പുലര്‍ച്ചെ 4.50 നാണ് ട്രെയിന്‍ പുറപ്പെട്ടത്. രണ്ടാമത്തെ ട്രെയിന്‍ ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് പുറപ്പെടുക. ഒഡീഷയിലെ ഗഞ്ചാമിലേക്കാണ് ട്രെയിന്‍ പോകുന്നത്. വൈകീട്ട് നാലിനാണ് ഈ ട്രെയിന്‍ പുറപ്പെടുന്നത്.കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ സുരക്ഷാ മുന്‍കരുതലുകളും സംവിധാനങ്ങളും പാലിച്ചാണ് യാത്ര ചെയ്യാന്‍ അനുവധിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ക്വാറന്റീന്‍ സംവിധാനം അടക്കം ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം തെലുങ്കാന-ഝാര്‍ഖണ്ഡ് ട്രെയിന്‍ അനുവദിച്ച സാഹചര്യത്തില്‍ കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിന്‍ എന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളെ ബസില്‍ സാമൂഹിക അകലംപാലിച്ചും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. രാജ്യത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കെ ഇതാദ്യമായാണ് ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിന്‍ എന്ന ആവശ്യം ഇന്ത്യന്‍ റെയില്‍വേ പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it