Big stories

ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം; വെടിവയ്പില്‍ നാലു മരണം

ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം; വെടിവയ്പില്‍ നാലു മരണം
X

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയുണ്ടായ വെടിവയ്പില്‍ നാലു മരണം. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാര്‍ ജില്ലയിലെ ഒരു പോളിങ് ബൂത്തിനു പുറത്താണ് ആദ്യ വെടിവയ്പുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മരിച്ചയാള്‍ ബൂത്തിലെ പോളിങ് ഏജന്റാണെന്ന് ബിജെപി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസാണ് പിന്നിലെന്നും അവര്‍ ആരോപിച്ചു. വോട്ടെടുപ്പ് നടക്കുന്നതിനിടെ ആനന്ത് ബര്‍മന്‍ എന്ന യുവാവിനെ സിറ്റാല്‍കുച്ചിയിലെ പത്തന്തുലി പ്രദേശത്തെ 85ാം നമ്പര്‍ പോളിങ് ബൂത്തിനു പുറത്തേക്ക് വലിച്ചിഴച്ച് വെടിവച്ച് കൊന്നതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിനു കാരണമായി. ബൂത്തിന് പുറത്ത് ബോംബെറിയുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്ര സേന ലാത്തി ചാര്‍ജ് നടത്തി.

'കൂച്ച് ബിഹാര്‍ ജില്ലയിലെ സിതാല്‍കുച്ചിയിലെ ഒരു പോളിങ് ബൂത്തിനു പുറത്ത് ഒരാളെ വെടിവച്ചുകൊന്നതായി വിവരം ലഭിച്ചെന്നും നിരീക്ഷകനില്‍ നിന്ന് റിപോര്‍ട്ട് തേടിയതായു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശത്ത് പോലിസിനെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി സംസ്ഥാന മേധാവിയും എംപിയുമായ ദിലീപ് ഘോഷിനു നേരെ ആക്രമണമുണ്ടായിരുന്നു. സീതാല്‍കുച്ചി പ്രദേശത്തെ ടിഎംസി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ബിജെപി ആരോപിച്ചിരുന്നത്.

കൊലപാതകത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നതബാരി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയുമായ രവീന്ദ്ര നാഥ് ഘോഷ് ആരോപിച്ചു. അതേസമയം, മരിച്ചയാള്‍ ബൂത്തിലെ പാര്‍ട്ടിയുടെ പോളിങ് ഏജന്റാണെന്നും ടിഎംസി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നും സിതാല്‍കുച്ചിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ബാരന്‍ ചന്ദ്ര ബര്‍മാന്‍ പറഞ്ഞു. 'നമ്മുടെ പോളിങ് ഏജന്റിനെ ബൂത്തില്‍ പോവുന്ന സമയം തൃണമൂല്‍ ഗുണ്ടകള്‍ വെടിവച്ചു കൊന്നു. രബീന്ദ്ര നാഥ് ഘോഷിന്റെ വാദം മൊത്തം കള്ളം ആണ്. സംഭവം എസ്പിയെ അറിയിച്ചിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം നടക്കുമ്പോള്‍ ബൂത്തിനടുത്ത് പോലിസോ കേന്ദ്ര സേനയോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെടിവയ്പില്‍ കൊല്ലപ്പെട്ട മറ്റു നാലുപേരുടെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ 44 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

4 Shot Dead In Bengal's Cooch Behar As BJP, Trinamool Workers Clash

Next Story

RELATED STORIES

Share it