Big stories

ലൗജിഹാദിന്റെ പേരില്‍ കൊലപാതക ഭീഷണിയുമായി ആദിത്യനാഥ്

ഞങ്ങളുടെ സഹോദരിമാരെ ബഹുമാനിക്കാതെ കളിക്കുന്നവര്‍ക്കു നേരെ 'രാം നാം സത്യ ' ചൊല്ലുമെന്നാണ് ആദിത്യനാഥ് ഭീഷണി മുഴക്കിയത്. ഹിന്ദു ആചാരപ്രകാരം ശവസംസ്‌കാരത്തിന് ചൊല്ലുന്ന മന്ത്രമാണ് രാം നാം സത്യ.

ലൗജിഹാദിന്റെ പേരില്‍ കൊലപാതക ഭീഷണിയുമായി ആദിത്യനാഥ്
X

ലഖ്നൗ: ലൗ ജിഹാദ് ആരോപണത്തിന്റെ മറവില്‍ മുസ്‌ലിംകള്‍ക്കെതിരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ കൊലപാതക ഭീഷണിയും കലാപത്തിനുള്ള ആഹ്വാനവും. ജാന്‍പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണ റാലിയിലാണ് ആദിത്യനാഥ് മുസ്‌ലിംകള്‍ക്കെതിരേ വളരെ വ്യക്തമായി തന്നെ കൊലപാതക ഭീഷണി മുഴക്കിയത്. വിവാഹത്തിന്റെ പേരിലുള്ള മതപരിവര്‍ത്തനം അംഗീകരിക്കില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി പരാമര്‍ശിച്ചു കൊണ്ടാണ് ബിജെപി മുഖ്യമന്ത്രി വര്‍ഗ്ഗീയ വിഷം ചീറ്റിയത്.

ഞങ്ങളുടെ സഹോദരിമാരെ ബഹുമാനിക്കാതെ കളിക്കുന്നവര്‍ക്കു നേരെ 'രാം നാം സത്യ ' ചൊല്ലുമെന്നാണ് ആദിത്യനാഥ് ഭീഷണി മുഴക്കിയത്. ഹിന്ദു ആചാരപ്രകാരം ശവസംസ്‌കാരത്തിന് ചൊല്ലുന്ന മന്ത്രമാണ് രാം നാം സത്യ. ലൗജിഹാദിനെ 'തടയാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കും. അവരുടെ വ്യക്തിത്വം മറച്ചുവെച്ച് സഹോദരിമാരോട് കളിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു,' രാം നാം സത്യ ചൊല്ലാനുള്ള വഴികള്‍ ഞങ്ങള്‍ തുടങ്ങും.' എന്നാണ് ആദിത്യനാഥ് ഭീഷണി മുഴക്കിയത്. ''എല്ലാ സഹോദരിമാരെയും പെണ്‍മക്കളെയും സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്'' ''മിഷന്‍ സത്യ'' തുടങ്ങുമെന്നും പ്രഖ്യാപിച്ചു.

ലൗ ജിഹാദ് ഇല്ലെന്ന് സുപ്രിം കോടതിയും ഒരു കേന്ദ്ര ഏജന്‍സിയും ഇത്തരത്തിലുള്ള കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലും പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it