Big stories

നാല് ദിവസം കാത്തിരുന്നിട്ടും എയര്‍ ആംബുലന്‍സ് എത്തിയില്ല; ലക്ഷദ്വീപില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചു

നാല് ദിവസം കാത്തിരുന്നിട്ടും എയര്‍ ആംബുലന്‍സ് എത്തിയില്ല; ലക്ഷദ്വീപില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചു
X

അഗത്തി: ലക്ഷദ്വീപില്‍ എയര്‍ ആംബുലന്‍സ് കിട്ടാതെ രോഗി മരിച്ചതായി പരാതി. തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗത്തി സ്വദേശി സെയ്ദ് മുഹമ്മദാണ് മരിച്ചത്.

വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. എന്നാല്‍ കൃത്യസമയത്ത് രോഗിയെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചില്ല.

കഴിഞ്ഞ നാല് ദിവസമായി സെയ്ദ് മുഹമ്മദിനെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ എയര്‍ ആംബുലന്‍സിന് വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു. എന്നാല്‍ എയര്‍ ആംബുലന്‍സ് ലഭ്യമാക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്ന് രാവിലെയാണ് രോഗി മരിച്ചത്.

ലക്ഷദ്വീപിലെ ചികിത്സ സംബന്ധിച്ച് നേരത്തെ തന്നെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം ചെത്ത്‌ലത്തില്‍ ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്ക്പറ്റി ചികിത്സയിലുണ്ടായിരുന്ന യുവാവിനെയും കൃത്യസമയത്ത് വിദഗ്ധ ചികിത്സയ്ക്കായി

എയര്‍ലിഫ്റ്റ് ചെയ്യാന്‍ കഴിയാതെ യുവാവ് മരണപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it