Big stories

എല്ലാ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെടും; മന്ത്രിസഭ പുനസംഘടിപ്പിക്കാനൊരുങ്ങി മമത ബാനര്‍ജി

മുഴുവന്‍ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെടും. അടുത്ത മാസം നാലിന് മുമ്പ് പുനസംഘടന ഉണ്ടാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

എല്ലാ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെടും; മന്ത്രിസഭ പുനസംഘടിപ്പിക്കാനൊരുങ്ങി മമത ബാനര്‍ജി
X

കൊൽക്കത്ത: അധ്യാപക അഴിമതിയെ തുടര്‍ന്ന് കളങ്കപ്പെട്ട സര്‍ക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാന്‍ അടിയന്തര നീക്കവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മന്ത്രിസഭ പുനസംഘടിപ്പിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.

മുഴുവന്‍ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെടും. അടുത്ത മാസം നാലിന് മുമ്പ് പുനസംഘടന ഉണ്ടാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. അഴിമതി കേസിനെ തുടര്‍ന്ന് മന്ത്രിയായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ നീക്കം മമത ആരംഭിച്ചത്.

അറസ്റ്റിലായതിന് പിന്നാലെ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. അദ്ദേഹത്തിന്റെ വകുപ്പുകളുടെ ചുമതല താത്ക്കാലികമായി ഏറ്റെടുക്കുകയും ചെയ്തു. അഴിമതിക്കാരെ പിന്തുണയ്ക്കില്ല. കുറ്റക്കാര്‍ ആണെങ്കില്‍ ശിക്ഷിക്കപ്പെടണം. മുഖംനോക്കാതെ നടപടി എടുക്കുമെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it