Big stories

ഇന്ത്യന്‍ വാദം തള്ളി അമേരിക്ക:വെടിവച്ചിട്ട പാക് എഫ്16 വിമാനങ്ങള്‍ അവിടെത്തന്നെയുണ്ട്

അതേസമയം, അമേരിക്കന്‍ റിപോര്‍ട്ട് ഉയര്‍ത്തികാട്ടി പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ രംഗത്തെത്തി. അവസാനം സത്യം വെളിപ്പെട്ടെന്നും ഇന്ത്യ ഇനി സത്യം പറയണമെന്നും അവകാശവാദങ്ങള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ വാദം തള്ളി അമേരിക്ക:വെടിവച്ചിട്ട പാക് എഫ്16  വിമാനങ്ങള്‍ അവിടെത്തന്നെയുണ്ട്
X

ന്യൂഡല്‍ഹി: പാക് എഫ്16 യുദ്ധവിമാനം വെടിവച്ചിട്ടെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക. പാകിസ്താന്റെ എഫ്16 യുദ്ധവിമാനങ്ങളുടെ കണക്കെടുത്തതില്‍ കുറവൊന്നുമില്ലെന്നും വിമാനം വെടിവച്ചിട്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിക്കാനാവില്ലെന്നും അമേരിക്കന്‍ മാഗസിന്‍ വെബ്‌സൈറ്റായ ഫോറിന്‍ പോളിസി റിപോര്‍ട്ട് ചെയ്തു. യുഎസ് പ്രതിരോധ വകുപ്പിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോറിന്‍ പോളിസി റിപോര്‍ട്ട്.

ഫെബ്രുവരി 28ന് അതിര്‍ത്തി ലംഘിച്ചെത്തിയ അംറാന്‍ എന്ന വിമാനവേധ മിസൈലിന്റെ ഭാഗങ്ങള്‍ ഇന്ത്യന്‍ വ്യോമസേന പ്രദര്‍ശിപ്പിച്ചിരുന്നു. എഫ്16 വിമാനത്തിനെ വെടിവച്ചിട്ടതിന്റെ മറ്റൊരു തെളിവും ഇന്ത്യ നല്‍കാത്തതിനെ തുടര്‍ന്ന് പാകിസ്താനും അമേരിക്കയും ഇന്ത്യയുടെ വാദത്തെ തള്ളിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരും വ്യോമസേനയും ഈ വാദം ആവര്‍ത്തിച്ചിരുന്നു.

ഇന്ത്യയുടെ ബാലാകോട്ട് ആക്രമണത്തെ തുടര്‍ന്ന് പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിനിടെ പാകിസ്താന്റെ ഫൈറ്റര്‍ ജെറ്റ് വിമാനം വീഴ്ത്തിയെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു.വ്യോമ ഏറ്റുമുട്ടലിനിടെ അഭിനന്ദന്‍ എഫ്16 യുദ്ധവിമാനത്തിന് നേരെ വെടിയുതിര്‍ത്തിട്ടുണ്ടാവുമെന്നും എന്നാല്‍ അത് ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവില്ലെന്നും വിമാനത്തിലാണ് വെടിയേറ്റതെന്ന് തെറ്റിദ്ധരിച്ചതാവാമെന്നും യുഎസ് പ്രതിരോധസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഫോറിന്‍ പോളിസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, അമേരിക്കന്‍ റിപോര്‍ട്ട് ഉയര്‍ത്തികാട്ടി പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ രംഗത്തെത്തി. അവസാനം സത്യം വെളിപ്പെട്ടെന്നും ഇന്ത്യ ഇനി സത്യം പറയണമെന്നും അവകാശവാദങ്ങള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തു. നിയന്ത്രണരേഖയിലെ ആക്രമണങ്ങളില്‍ ഇന്ത്യ ആത്മപരിശോധന നടത്തണമെന്നും സമാധാനവും ശാന്തിയും ഐശ്വര്യവുമാണ് മേഖലയ്ക്കാവശ്യമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it