Sub Lead

ഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം

ഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
X

താനൂര്‍: ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന ഹാജിമാര്‍ രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും നന്മക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ന്യൂനപക്ഷ ക്ഷേമ-കായിക-വഖ്ഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹാജിമാര്‍ക്ക് നടത്തുന്ന സാങ്കേതിക പരിശീലന ക്ലാസുകളുടെ സംസ്ഥാന തല ഉദ്ഘാടനം താനൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലപ്പുറം ജില്ലാ കലക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സര്‍ക്കാര്‍ വഴി ഹജ്ജിന് പുറപ്പെടുന്ന 14,590 പേര്‍ക്കും ഇനി വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും പ്രയാസരഹിതമായി ഹജ്ജ് നിര്‍വഹിച്ചു തിരിച്ചു വരാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 600 ഓളം െ്രെടനര്‍മാരും 20 ഫാക്കള്‍ട്ടി മെമ്പര്‍മാരും പതിനാല് ജില്ലകളിലായി അറുപതില്‍പരം കേന്ദ്രങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന സാങ്കേതിക പരിശീലന ക്ലാസ്സുകളില്‍ ഹാജിമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണം. ഹജ്ജ് സംബന്ധമായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി തയ്യാറാക്കിയ കൈപുസ്തകം താനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ റഷീദ് മോരിയക്ക് നല്‍കി മന്ത്രി പ്രകാശനം നിര്‍വഹിച്ചു.

ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ പി ടി അക്ബര്‍, അഷ്‌കര്‍ കോരാട്, ജാഫര്‍ കണ്ണൂര്‍, മുന്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് കാസിം കോയ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി കെ എം ബഷീര്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍ മുഹമ്മദ് അലി, സ്‌റ്റേറ്റ് ട്രെയിനിങ് ഓര്‍ഗനൈസര്‍ ബാപ്പു ഹാജി, ജില്ലാ ട്രെയിനിങ് ഓര്‍ഗനൈസര്‍ മുഹമ്മദ് റൗഫ്, മണ്ഡലം െ്രെടനര്‍ ബാവ ആശംസകള്‍ അറിയിച്ചു. ഫാക്കള്‍ട്ടി മെമ്പര്‍മാരായ അമാനുള്ള മാസ്റ്റര്‍, എന്‍ പി ഷാജഹാന്‍ എറണാകുളം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it