- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടല്‍; ആംനസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി
സംഘടന എല്ലാ ഇന്ത്യന്‍, അന്തര്‍ദേശീയ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളുയര്‍ത്തി ഇന്ത്യന്‍ സര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനകളെ നിരന്തരം വേട്ടയാടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും ആംനസ്റ്റി ഇന്ത്യ വിമര്‍ശിച്ചു.

സംഘടന എല്ലാ ഇന്ത്യന്‍, അന്തര്‍ദേശീയ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളുയര്‍ത്തി ഇന്ത്യന്‍ സര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനകളെ നിരന്തരം വേട്ടയാടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും ആംനസ്റ്റി ഇന്ത്യ വിമര്‍ശിച്ചു. കശ്മീരിനു പ്രത്യേകാവകാശം നല്‍കുന്ന ഭഘരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെയും ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ മുസ് ലിം വിരുദ്ധ കലാപത്തിലും ജമ്മു കശ്മീരിലും നടന്ന അവകാശ ലംഘനങ്ങളെക്കുറിച്ചും ആംനസ്റ്റി സമീപകാലത്ത് വിമര്‍ശനമുയര്‍ത്തിയിരുന്നു.
'കഴിഞ്ഞ രണ്ടുവര്‍ഷമായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയ്‌ക്കെതിരായ തുടര്‍ച്ചയായ അടിച്ചമര്‍ത്തലുകളും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കലും ആകസ്മികമല്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ നിരന്തരം ഉപദ്രവിക്കുകയാണ്. സര്‍ക്കാരില്‍ സുതാര്യത വേണമെന്ന ഞങ്ങളുടെ ആഹ്വാനത്തിന്റെ ഫലമാണിത്. അടുത്തിടെ ഡല്‍ഹി കലാപത്തിലും ജമ്മു കശ്മീരിലുമുള്ള ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഡല്‍ഹി പോലിസിന്റെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും ഉത്തരവാദിത്തത്തെ കുറിച്ച് ശബ്ദമുയര്‍ത്തിയിരുന്നു. അനീതിക്കെതിരേ ശബ്ദമുയര്‍ത്തുന്ന ഒരു പ്രസ്ഥാനത്തെ വേട്ടയാടുന്നത് വിയോജിപ്പുകളെ ഇല്ലാതാക്കുന്നതിനു തുല്യമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു. ആംനസ്റ്റിയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിലെ ക്രമക്കേടുകളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയാണെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
2017 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആംനസ്റ്റി ഇന്ത്യയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ആംനസ്റ്റി കോടതിയെ സമീപിക്കുകയും പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തു. പക്ഷേ, അക്കൗണ്ടുകള്‍ സീല്‍ ചെയ്തു. പിന്നീട് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ യുകെ 10 കോടി രൂപ ആംനസ്റ്റി ഇന്ത്യയ്ക്കു എഫ്ഡിഐയായി കൈമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം സിബിഐ കേസെടുത്തു. മറ്റൊരു 26 കോടി രൂപ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രധാനമായും യുകെ ആസ്ഥാനമായുള്ള സ്ഥാപനങ്ങളില്‍ നിന്ന് ആംനസ്റ്റിക്ക് (ഇന്ത്യ) അയച്ചിട്ടുണ്ട്. അത്തരം രശിതുകളെല്ലാം എഫ്‌സിആര്‍എ ലംഘിച്ച് ആംനസ്റ്റിയുടെ എന്‍ജിഒ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചെന്നും പരാതിയില്‍ പറയുന്നു.
Amnesty Halts India Operations, Alleges Government "Witch-Hunt"
RELATED STORIES
ഐപിഎല്‍; ജയത്തോടെ രാജസ്ഥാന് റോയല്‍സ് സീസണ് അവസാനിപ്പിച്ചു;...
20 May 2025 5:48 PM GMTഐപിഎല്‍ പ്ലേ ഓഫ് വേദികള്‍ പ്രഖ്യാപിച്ചു; ഫൈനല്‍ നരേന്ദ്രമോദി...
20 May 2025 3:31 PM GMT'നോട്ട്ബുക്കില്‍ ഒപ്പിട്ട്' വിക്കറ്റ് ആഘോഷം ; ദിഗ്വേഷിനു സസ്പെന്ഷന്; ...
20 May 2025 6:57 AM GMTമുന്‍ പാക് സ്പിന്നറുടെ ചിത്രം ജയ്പുര്‍ സ്റ്റേഡിയത്തില്‍ നിന്ന്...
19 May 2025 3:45 PM GMTവിരാട് കോഹ് ലിക്ക് ആദരം; കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരത്തില്‍ വെള്ള...
13 May 2025 2:30 PM GMTഐപിഎല്‍; ബെംഗളൂരുവിനും ഡല്‍ഹിക്കും തിരിച്ചടി; നാട്ടിലേക്കു പോയ ഓസിസ്...
13 May 2025 1:00 PM GMT