Gulf

റഹീം കേസ് വീണ്ടും മാറ്റി; അടുത്ത സിറ്റിങ് മെയ് അഞ്ചിന്

റഹീം കേസ്  വീണ്ടും മാറ്റി; അടുത്ത സിറ്റിങ് മെയ് അഞ്ചിന്
X

റിയാദ് : പതിനൊന്നാം തവണയും റഹീം കേസ് റിയാദ് ക്രിമിനല്‍ കോടതി മാറ്റിവെച്ചിരിക്കുകയാണ്. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച് മെയ് അഞ്ചിന് സൗദി ക്രിമിനല്‍ കോടതിയില്‍ അടുത്ത സിറ്റിങ് നടക്കും. ഇന്ന് രാവിലെ സിറ്റിങ് നടന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് ഗവര്‍ണറേറ്റില്‍ നിന്നുള്ള രേഖകള്‍ ഈദുല്‍ ഫിത്വര്‍ അവധിക്ക് ശേഷം കോടതിയില്‍ എത്തിയിരുന്നില്ല.

അടുത്ത സിറ്റിങില്‍ രേഖകളെത്തിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇതിന് ശേഷം കോടതി പിരിയുകയായിരുന്നു. പതിനൊന്നാം തവണയാണ് കേസ് കോടതി മാറ്റിവച്ചത്. അറ്റോര്‍ണി സിദ്ദീഖ് തുവ്വൂരും അഭിഭാഷകരും കോടതിയില്‍ ഹാജറായിരുന്നു.





Next Story

RELATED STORIES

Share it