- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ലൗ ജിഹാദ്' ആരോപിച്ച് പോലിസ് നിരോധിച്ച സീരിയലിന് കോടതിയുടെ പ്രദര്‍ശനാനുമതി
മുസ് ലിം യുവാവിന്റെ സഹായത്തോടെ സാമൂഹിക അനാചാരങ്ങള്‍ക്കെതിരേ ഹിന്ദു പെണ്‍കുട്ടി പോരാടുന്ന കഥയാണ് റെംഗോണി ടിവി പ്രക്ഷേപണം ചെയ്യുന്ന 'ബീഗം ജാന്‍' എന്ന സീരിയലിലുള്ളത്
ഗുവാഹത്തി: 'ലൗ ജിഹാദി'നെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ പരാതിയിയെ തുടര്‍ന്ന് പോലിസ് നിരോധിച്ച സീരിയല്‍ പ്രദര്‍ശിപ്പിക്കാന്‍ കോടതിയുടെ അനുമതി. 'ബീഗം ജാന്‍' എന്ന അസം ടിവി സീരിയലിനു ഏര്‍പ്പെടുത്തിയ നിരോധനമാണു ഹൈക്കോടതി രണ്ടാഴ്ചയ്ക്കു ശേഷം നീക്കിയത്. റെംഗോണി ടിവി ഉടമ എഎം പ്രൈവറ്റ് ടെലിവിഷന്‍ ലിമിറ്റഡിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്. എതിര്‍കക്ഷികളെ കേള്‍ക്കാതെയും കേബിള്‍ ടിവി നെറ്റ്വര്‍ക്ക് (റെഗുലേഷന്‍) ആക്റ്റ് 1994 ലെ നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് സമിതി സീരിയല്‍ നിരോധിതെന്നു ചൂണ്ടിക്കാട്ടയാണ് ജസ്റ്റിസ് സുമന്‍ ശ്യാമിന്റെ സിംഗിള്‍ ബെഞ്ച് നിരോധനം നീക്കിയത്. സീരിയല്‍ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകന്‍ നല്‍കിയ പരാതിയിലാണ് സിറ്റി പോലിസ് മേധാവി ഉള്‍പ്പെട്ട 10അംഗ സമിതി നിരീക്ഷിച്ച ശേഷം രണ്ട് മാസത്തേക്ക് സീരിയല്‍ പ്രദര്‍ശിപ്പിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയത്.
നിരോധനത്തിനു പിന്നാലെ സീരിയലില്‍ അഭിനയിച്ച പ്രധാന നടിക്കെതിരേ ആസിഡ് ആക്രമണം നടത്തുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ നടപടിയെടുക്കാത്ത ഗുവാഹത്തി പോലിസിനെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു. മുസ് ലിം യുവാവിന്റെ സഹായത്തോടെ സാമൂഹിക അനാചാരങ്ങള്‍ക്കെതിരേ ഹിന്ദു പെണ്‍കുട്ടി പോരാടുന്ന കഥയാണ് റെംഗോണി ടിവി പ്രക്ഷേപണം ചെയ്യുന്ന 'ബീഗം ജാന്‍' എന്ന സീരിയലിലുള്ളത്.
അതേസമയം, മതവികാരം വ്രണപ്പെടുത്തുന്ന ഏതെങ്കിലും ഉള്ളടക്കം ഉണ്ടാവുകയാണെങ്കില്‍ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ഒഴിവാക്കിയെന്ന് ചാനല്‍ മേധാവി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. നിരീക്ഷണ സമിതിയില്‍ മാധ്യമപ്രതിനിധി ഉണ്ടായിരുന്നില്ലെന്ന് ടിവി ചാനലിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ എസ് ശര്‍മ പറഞ്ഞു. സീരിയലിന്റെ പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ന്യായീകരിക്കാനാവില്ല. എതിര്‍കക്ഷികള്‍ക്ക് അവരുടെ നിലപാട് വിശദീകരിക്കാനോ വ്യക്തമായ കാരണം രേഖപ്പെടുത്താനോ അവസരം നല്‍കാതെയാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തന്നെ സീരിയല്‍ ലൗ ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്നതും ഹിന്ദു, അസാമീസ് സംസ്‌കാരം അപമാനക്കുന്നതുമാണെന്ന് ആരോപിച്ച് ഏതാനും ഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
മുസ് ലിം യുവാക്കളും ഹിന്ദു സ്ത്രീകളും തമ്മിലുള്ള സൗഹൃദത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഹിന്ദുത്വര്‍ ഉപയോഗിക്കുന്ന പദമാണ് 'ലൗ ജിഹാദ്'. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഹിന്ദുത്വര്‍ ഇത്തരം കുപ്രചാരണങ്ങളുമായി രംഗത്തെത്തിയിരുന്നെങ്കിവും ഒരു കേന്ദ്ര ഏജന്‍സിയും ആഭ്യന്ത സഹ മന്ത്രി ജി കിഷന്‍ റെഡ്ഡിയും 'ലൗ ജിഹാദ്' കേസുകള്‍ ഒന്നും തന്നെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 4 ന് പാര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു. എന്നിരുന്നാലും കേരളത്തില്‍ ഉള്‍പ്പെടെ പ്രണയത്തെയും സൗഹൃദത്തെയും പോലും 'ലൗ ജിഹാദ്' എന്ന കെട്ടുകഥയിലൂടെ സംശയം ജനിപ്പിച്ച് വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ശ്രീജിത്ത് മുഖര്‍ജി സംവിധാനവും മുകേഷ് ഭട്ട്-വിജേഷ് ഭട്ട് എന്നിവര്‍ നിര്‍മാണവും നിര്‍വഹിച്ച് 2017ല്‍ പുറത്തിറങ്ങിയ ഹിന്ദി സീരിയലാണ് ബീഗം ജാന്‍. വിദ്യാ ബാലനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
Assam TV Serial, Banned Over "Love Jihad" Allegations, Cleared By Court
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMT