Big stories

നിയമസഭാ തിരഞ്ഞെടുപ്പ്; അരവിന്ദ് കെജ്‌രിവാള്‍ ദേശീയ രാഷ്ട്രീയത്തിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പ്; അരവിന്ദ് കെജ്‌രിവാള്‍ ദേശീയ രാഷ്ട്രീയത്തിലേക്ക്
X

ന്യൂഡല്‍ഹി; യുപി അടക്കം രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികള്‍ അന്ത്യത്തോടടുക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്‌രിവാളും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാവും. രാജ്യത്തെ അധികാര പാര്‍ട്ടിയായി വിലയിരുത്തപ്പെട്ടിരുന്ന കോണ്‍ഗ്രസ്സിനെ ബഹുദൂരം പിന്നിലാക്കിയാണ് അരവിന്ദ് കെജ്‌രിവാളിന്റെയും അദ്ദേഹം നേതൃത്വം നല്‍കുന്ന എഎപിയുടെയും വളര്‍ച്ച.

പഞ്ചാബ് രാഷ്ട്രീയത്തില്‍ കെജ്‌രിവാളിന്റെ പാര്‍ട്ടി വലിയൊരു അട്ടിമറിയാണ് സൃഷ്ടിച്ചത്. പരമ്പരാഗത പാര്‍ട്ടികളായ കോണ്‍ഗ്രസ്സിനെയും അകാലിദളിനെയും പടിക്കുപുറത്തിരുത്തിയാണ് എഎപി അധികാരത്തില്‍ കയറാന്‍ ഒരുങ്ങുന്നത്.

പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ രണ്ട് സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുന്ന ആദ്യ പ്രാദേശിക, സംസ്ഥാന പാര്‍ട്ടിയാവും അവര്‍. യുപിയുടെ ചരിത്രത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയായി യോഗിയും മാറി.

ജാതി, മത പരിഗണനക്കപ്പുറത്ത് ക്ഷേമ രാഷ്ട്ര സങ്കല്‍പ്പം മുന്നോട്ട് വച്ചാണ് ആം ആദ്മി അധികാരത്തിലെത്തുന്നത്. ഈ രംഗത്ത് മറ്റു തരത്തില്‍ ബിജെപിയും ഊന്നിയിരുന്നു. ക്ഷേമപദ്ധതികളുടെയും സര്‍വീസ് മേഖലയുടെയും കൃത്യമായ നടത്തിപ്പിലായിരുന്നു എഎപിയുടെ ഊന്നല്‍. അത് പഞ്ചാബില്‍ വിജയിച്ചുവെന്നുവേണം കരുതാന്‍. ഡല്‍ഹിയെ ഒരു മാതൃകയായി ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

പഞ്ചാബില്‍ എഎപി സൃഷ്ടിച്ച വിജയത്തിന്റെ അലയൊലികള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമശീര്‍ഷനായ ഒരു നേതാവായി കെജ്‌രിവാള്‍ മാറിയെന്നുപോലും പലരും അഭിപ്രായപ്പെടുന്നുണ്ട്.

പഞ്ചാബ് രാഷ്ട്രീയം എഎപിയുടെ വിജയം മാത്രമല്ല, കോണ്‍ഗ്രസ്സിന്റെയും ഗാന്ധി കുടുംബത്തിന്റെയും തകര്‍ച്ചയും സൂചിപ്പിക്കുന്നു. ഇപ്പോള്‍പ്പോലും കോണ്‍ഗ്രസ്സിനെയാണ് ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷമായി വിലയിരുത്തുന്നത്. ആ സ്ഥാനം ഇനിമുതല്‍ കെജ്‌രിവാളിനായിരിക്കാനുളള സാധ്യതയാണ് പഞ്ചാബിലെ വിജയം മുന്നോട്ട്ുവയ്ക്കുന്നത്.

പലും എഎപിക്ക് വഴിമുടക്കി നിന്നെങ്കിലും എല്ലാതിനെയും അതിജീവിച്ചാണ് എഎപി പഞ്ചാബില്‍ അധികാരത്തിലെത്തുന്നത്. ഇതും വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.

പഞ്ചാബിലെ വിജയം ഗുജറാത്തിലേക്ക് ശ്രദ്ധപതിപ്പിക്കാന്‍ കെജ്‌രിവാളിനെ പ്രേരിപ്പിക്കും. ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗാന്ധിനഗറിലും സൂററ്റിലും നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതിനോടകം പാര്‍ട്ടി വിജയം വരിച്ചിട്ടുണ്ട്.

ഗോവയില്‍ എഎപി മൂന്ന് സീറ്റ് നേടി. ഉത്തരാഖണ്ഡില് വോട്ട്‌വിഹിതത്തില്‍ വര്‍ധനയുണ്ടായി. ദേശീയ പാര്‍ട്ടിയായി ആം ആദ്മി പാര്‍ട്ടി മാറാനുള്ള സാധ്യതയാണ് ഇത് ഉണ്ടാക്കുന്നത്.

Next Story

RELATED STORIES

Share it