Big stories

ബാങ്ക് ആക്രമണം: നാല് എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ക്കുകൂടി സസ്‌പെന്‍ഷന്‍

അറസ്റ്റിലായ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍, ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍, ശ്രീവല്‍സന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. കേസില്‍ റിമാന്റില്‍ കഴിയുന്ന എട്ടുപേരുടെയും ജാമ്യാപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.

ബാങ്ക് ആക്രമണം: നാല് എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ക്കുകൂടി സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: എസ്ബിഐ തിരുവനന്തപുരം ട്രഷറി ബ്രാഞ്ച് ആക്രമണക്കേസിലെ പ്രതികളായ നാല് എന്‍ജിഒ യൂനിയന്‍ സംസ്ഥാന. ജില്ലാ നേതാക്കളെ കൂടി സസ്‌പെന്റ് ചെയ്തു. അറസ്റ്റിലായ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍, ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍, ശ്രീവല്‍സന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ബിജുരാജ്, വിനുകുമാര്‍ എന്നിവരുടെ സസ്‌പെന്‍ഷന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

അതേസമയം, കേസില്‍ റിമാന്റില്‍ കഴിയുന്ന എട്ടുപേരുടെയും ജാമ്യാപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസില്‍ ആദ്യം അറസ്റ്റിലായ രണ്ട് പ്രതികളെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. 8, 9 തിയ്യതികളില്‍ നടന്ന ദേശീയ പണിമുടക്കിന്റെ രണ്ടാംദിനമാണ് സെക്രട്ടേറിയറ്റിന് സമീപം തുറന്നുപ്രവര്‍ത്തിച്ച എസ്ബിഐ ട്രഷറി ബ്രാഞ്ചില്‍ എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ അതിക്രമിച്ചുകയറി അടിച്ചുതകര്‍ത്തത്. രണ്ടുപേരെ പിടികൂടിയെങ്കിലും മറ്റുള്ളവര്‍ ഒളിവില്‍ പോവുകയായിരുന്നു.

സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാക്കള്‍ തിരുവനന്തപുരം നഗരത്തില്‍ത്തന്നെയുണ്ടെന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടും പോലിസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണമൊരുക്കുന്നുവെന്ന് ആരോപണമുയര്‍ന്നു. തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തി ആറ് പ്രതികള്‍ കീഴടങ്ങിയത്. ആകെയുള്ള 9 പ്രതികളില്‍ 8 പേരും പിടിയിലായി. അജയകുമാറാണ് ഇനിയും പിടിയിലാവാനുള്ളത്.

Next Story

RELATED STORIES

Share it