- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സവര്‍ണര്‍ ദലിത് യുവാവിനെ കൊണ്ട് തുപ്പല്‍ നക്കിച്ചു (വീഡിയോ)
ബിഹാറിലെ ഗയ ജില്ലയിലെ വാസിഗഞ്ച് ബ്ലോക്ക് ഗുരിയാവന്‍ പഞ്ചായത്ത് മുഖ്യനാണ് ദലിത് യുവാവിനെ നിന്ദ്യമായ രീതിയില്‍ പീഡിനത്തിന് ഇരയാക്കുന്നതെന്ന് 'ന്യൂസ് ബസ്റ്റ്' റിപ്പോര്‍ട്ടില്‍ പറയുന്നു.
പാട്‌ന: ജാതി വിവേചനവും ആക്രമണങ്ങളും നിത്യ സംഭവമായ ബിഹാറില്‍ വീണ്ടും ദലിത് പീഡനം. തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ച് ദലിത് യുവാവിനെ മേല്‍ജാതിക്കാര്‍ തുപ്പല്‍ നക്കിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബിഹാറിലെ ഗയയില്‍ അരങ്ങേറിയ മനുഷ്യത്വ രഹിതമായ സംഭവം പുറത്ത് വരുന്നത്.
देखिए बिहार के गया ज़िले में पंचायत चुनाव में सर उठाने के लिए सामंती लोग एक दलित को थूक चाटने की कैसे सजा दे रहे हैं ..@NitishKumar के शासन में सब कुछ ठीक नहीं ।@ndtvindia @Anurag_Dwary @Suparna_Singh pic.twitter.com/plxXSf1SAy
— manish (@manishndtv) April 13, 2021
ഏപ്രില്‍ ഏഴിന് പുറത്ത് വന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വാസിര്‍ഗഞ്ചില്‍ വച്ച് യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റേയും സ്വന്തം തുപ്പലും മറ്റുള്ളവരുടെ തുപ്പലും നക്കിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
ബിഹാറിലെ ഗയ ജില്ലയിലെ വാസിഗഞ്ച് ബ്ലോക്ക് ഗുരിയാവന്‍ പഞ്ചായത്ത് മുഖ്യനാണ് ദലിത് യുവാവിനെ നിന്ദ്യമായ രീതിയില്‍ പീഡിനത്തിന് ഇരയാക്കുന്നതെന്ന് 'ന്യൂസ് ബസ്റ്റ്' റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമപ്പഞ്ചായത്ത് മുഖ്യനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് ദലിത് യുവാവിനെ അക്രമിക്കുന്നത്. ജാതീയമായി അധിക്ഷേപിക്കുന്നതും ഭീഷണിമുഴക്കുന്നതും വീഡിയോയില്‍ കാണാം. ദലിത് യുവാവിനോട് നിലത്ത് തുപ്പാന്‍ പറയുകയും എന്നിട്ട് അത് നക്കിയെടുക്കാന്‍ പറയുന്നതും കാണാം. മറ്റുള്ളവര്‍ നിലത്ത് തുപ്പുന്നതും ദലിത് യുവാവിനെ കൊണ്ട് ഭീഷണിപ്പെടുത്തി നക്കിക്കുന്നുണ്ട്. ഒരു പ്രാദേശിക കോടതി നടപടിക്രമങ്ങളുടെ മാതൃകയിലാണ് സവര്‍ണരുടെ ആക്രമണം. ദിലത് യുവാവിനെ കൂട്ടം ചേര്‍ന്ന് വിചാരണ ചെയ്യുകയും അവസാനും നിന്ദ്യമായ ശിക്ഷ നടപ്പാക്കുകയുമാണ് ചെയ്യുന്നത്.
വീഡിയോ വൈറല്‍ ആയതോടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. കുറ്റക്കാര്‍ക്കെതിരേ നടപടി ആരംഭിച്ചതായി ഗയ എസ്എസ്പി ആദിത്യ കുമാര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മണിക്കൂറുകള്‍ക്കുള്ളില്‍ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യുമെന്നും ആദിത്യ കുമാര്‍ പറഞ്ഞു.