- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി കുഴൽപ്പണക്കവർച്ച: സുരേന്ദ്രന്റെ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു
ബിജെപിയുടെ തിരഞ്ഞെടുപ്പിനാവശ്യമായ പ്രിന്റിങ് സാമഗ്രികൾ തൃശൂർ നഗരത്തിലെ പ്രസിലാണ് അച്ചടിച്ചത്.
തൃശൂർ: ബിജെപി കുഴൽപ്പണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ ഉയർത്തിയിരുന്ന വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു. കേസിൽ പരാതിക്കാരനായ ധർമരാജന് ബിജെപി പ്രചാരണ സാമഗ്രി കൊണ്ടുപോകാനുള്ള ചുമതലയുണ്ടായിരുന്നെന്ന കെ സുരേന്ദ്രന്റെ വാദമാണ് ഏറ്റവുമൊടുവിൽ പൊളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിലാണ് സുരേന്ദ്രൻ ഇക്കാര്യം സൂചിപ്പിച്ചത്.
എന്നാൽ ധർമരാജന് ഈ ചുമതലയില്ലായിരുന്നുവെന്നാണ് ചില ബിജെപി നേതാക്കളിൽ നിന്നുയരുന്ന പ്രതികരണം. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആർ അനുരാജായിരുന്നു സംസ്ഥാന പ്രചാരണ സാമഗ്രിവിതരണ സമിതിയുടെ കൺവീനർ. ജില്ലകളിലും കൺവീനറുണ്ടായിരുന്നു. ഇതിലൊന്നിലും ധർമരാജനില്ല. സംസ്ഥാന സമിതിയും ജില്ലാ കൺവീനർമാരുമറിയാതെ പ്രചാരണസാമഗ്രി കൊണ്ടുപോകാൻ ധർമ്മരാജനെ ഏൽപ്പിച്ചെന്ന് സുരേന്ദ്രൻ പറയുന്നതിലാണ് ദുരൂഹത.
ഏപ്രിൽ ആറിനായിരുന്നു തിരഞ്ഞെടുപ്പ്. കൊട്ടിക്കലാശത്തിന്റെ തലേദിവസമായ ഏപ്രിൽ മൂന്നിനു പുലർച്ചെയാണ് ധർമരാജനും സംഘവും തൃശൂരിലെത്തിയത്. മാത്രമല്ല, ബിജെപിയുടെ തിരഞ്ഞെടുപ്പിനാവശ്യമായ പ്രിന്റിങ് സാമഗ്രികൾ തൃശൂർ നഗരത്തിലെ പ്രസിലാണ് അച്ചടിച്ചത്. ഇതോടെ ബിജെപി നേതാക്കൾ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് തെളിയുകയാണ്.
ലോറി നിറയെ പ്രിന്റിങ് സാമഗ്രികളുമായാണ് ധർമരാജൻ എത്തിയതെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് കെകെ അനീഷ്‌കുമാർ പറയുന്നത്. ഈ സാധനങ്ങൾ തൃശൂരിൽ ഇറക്കിയശേഷം ആലപ്പുഴയ്‌ക്ക് പോകുമ്പോഴാണ് കവർച്ചയെന്നും പറയുന്നു. എന്നാൽ, തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വിതരണം ചെയ്യാനുള്ള സ്ലിപ്പുൾപ്പെടെ തൃശൂരിലെ പ്രസിൽ അച്ചടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പായതിനാൽ ഇതിന്റെ രേഖകൾ പ്രസിലുണ്ട്. ഇതോടെ ഈ വാദവും പൊളിഞ്ഞു.
സുരേന്ദ്രന്റെ വാദം അംഗീകരിച്ചാലും സംശയങ്ങൾ ഏറെയാണ്. ഏത് ജില്ലയിൽ, ഏത് മണ്ഡലത്തിലേക്കാണ് ധർമരാജൻ സാമഗ്രി കൊണ്ടുപോയതെന്ന് വ്യക്തമാക്കേണ്ടി വരും. 'പോസ്‌റ്ററും നോട്ടീസും കൊണ്ടുവരുന്നയാൾ' പ്രമുഖ നേതാക്കളെ നിരന്തരം വിളിച്ചതെന്തിനെന്ന ചോദ്യവുമുണ്ട്. സംഘടനാ സെക്രട്ടറി എം ഗണേശനടക്കം ഉന്നത നേതാക്കളെ ബന്ധപ്പെട്ടതിലാണ് ദുരൂഹത. ധർമരാജന്റെ മൊഴിയും ഫോൺ ബന്ധങ്ങളും കുടുക്കുമെന്നായപ്പോൾ പുതിയ കള്ളം ചമയ്‌ക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റെന്നാണ് സൂചന. വർഷങ്ങളായി കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനുമായും അടുപ്പമുള്ള അബ്‌കാരി കരാറുകാരനായാണ് ധർമരാജൻ കോഴിക്കോട്ട് അറിയപ്പെടുന്നത്.
അതിനിടെ കേസ് അന്വേഷണം കോന്നിയിലേക്കും വ്യാപിപ്പിച്ചു. കെ സുരേന്ദ്രൻ മൽസരിച്ച മണ്ഡലമാണിത്. കോന്നിയിൽ സുരേന്ദ്രനുൾപ്പെടെ നേതാക്കൾ താമസിച്ച ഹോട്ടലിൽ നിന്ന് അന്വേഷണ സംഘം വിവരം ശേഖരിച്ചു. എത്ര മുറി എടുത്തിരുന്നു. ഇതിന്റെ പണമിടപാട് തുടങ്ങിയ വിവരങ്ങളാണ് ശേഖരിച്ചത്. ധർമരാജന്റെ മൊഴിപ്രകാരം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്ത, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള എൽ പത്മകുമാർ എന്നിവരെ ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോന്നിയിലെ അന്വേഷണം.
കേസിൽ ധർമരാജന്റെ സഹോദരൻ ധനരാജനെയും ചോദ്യംചെയ്‌തു. തൃശൂർ പോലിസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് വെള്ളിയാഴ്‌ച ചോദ്യംചെയ്‌തത്. ധർമരാജനൊപ്പം കാറിൽ ധനരാജും ഉണ്ടായിരുന്നതായി സൂചന ലഭിച്ചു. കാറിൽ മൂന്നരക്കോടിയുണ്ടായതായി ധർമരാജൻ കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് ധനരാജനെയും വിളിപ്പിച്ചത്. ധർമരാജന്റെ ഡ്രൈവർമാരെയും ചോദ്യംചെയ്‌തു. ബിജെപി സംസ്ഥാന ഓഫീസ് ജീവനക്കാരൻ മിഥുനേയും ചോദ്യം ചെയ്‌തിട്ടുണ്ട്.
RELATED STORIES
ഇസ്രായേല്‍ യുദ്ധമന്ത്രാലവും സൈനിക ആസ്ഥാനവും ആക്രമിച്ച് ഹിസ്ബുല്ല; ഇത്...
13 Nov 2024 4:10 PM GMTടോയ്ലറ്റില് പത്ത് മിനുട്ടില്‍ അധികം ഇരിക്കരുത്; മുന്നറിയിപ്പുമായി...
13 Nov 2024 9:43 AM GMTവയനാടും ചേലക്കരയും നാളെ ബൂത്തിലേക്ക്
12 Nov 2024 4:12 AM GMTലെബനനില്‍ പേജര്‍ സ്ഫോടനം നടത്തിയത് ഇസ്രായേല്‍ തന്നെ: സ്ഥിരീകരണവുമായി...
11 Nov 2024 6:21 AM GMT'ബുള്‍ഡോസര്‍ നീതി' പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല: സുപ്രിംകോടതി
10 Nov 2024 2:58 AM GMTബാബരി മസ്ജിദ്: അന്യായവിധിക്ക് അഞ്ചാണ്ട്
9 Nov 2024 5:35 AM GMT