Big stories

കൊല്‍ക്കത്തയിലെ അക്രമം: അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തു; അക്രമം തുടങ്ങിയത് ബിജെപി; വീഡിയോ പുറത്ത് വിട്ട് തൃണമൂല്‍

അമേര്‍സ്റ്റ് സ്ട്രീറ്റ് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് അമിത് ഷായുടെ പേരും ഉള്‍പ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലും ജൊരാസന്‍കോ പോലിസ് സ്‌റ്റേഷനിലുമായി രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ നിരവധി ബിജെപി നേതാക്കളെ കസ്റ്റഡിയിലുത്തിട്ടുണ്ട്.

കൊല്‍ക്കത്തയിലെ അക്രമം:  അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തു;  അക്രമം തുടങ്ങിയത് ബിജെപി; വീഡിയോ പുറത്ത് വിട്ട് തൃണമൂല്‍
X

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് റാലിക്കിടെ കൊല്‍ക്കത്തയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അമേര്‍സ്റ്റ് സ്ട്രീറ്റ് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് അമിത് ഷായുടെ പേരും ഉള്‍പ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലും ജൊരാസന്‍കോ പോലിസ് സ്‌റ്റേഷനിലുമായി രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ നിരവധി ബിജെപി നേതാക്കളെ കസ്റ്റഡിയിലുത്തിട്ടുണ്ട്.

നേരത്തെ അക്രമത്തിന് തുടക്കം കുറിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കുന്ന വിഡിയോ തൃണമൂല്‍ പുറത്തുവിടുകയും അക്രമത്തിന് തുടക്കം കുറിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കാവിവസ്ത്രം ധരിച്ച പ്രവര്‍ത്തകര്‍ കോളജുകളും കടകളും വാഹനങ്ങളും അടിച്ചുതകര്‍ക്കുന്നതിന്റെ വീഡിയോ ആണ് തൃണമൂല്‍ വക്താവ് ഡെറിക് ഒ ബ്രെയിന്‍ പുറത്തുവിട്ടത്. സംഭവത്തില്‍ അമിത് ഷാക്കെതിരെ കേസെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രങ്ങളുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ പശ്ചിമബംഗാളില്‍ വ്യാപക സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തര യോഗം ചേരും.

അമിത് ഷായുടെ റാലിയ്ക്കിടെ കൊല്‍ക്കത്ത സര്‍വകലാശാല ക്യാമ്പസിന് സമീപം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ബിജെപി നേതാക്കള്‍ മമതയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ടിരുന്നു. അമിത് ഷായുടെ റോഡ്‌ഷോയ്ക്കിടെ ബിജെപി പ്രവര്‍ത്തകരും ഇടതുപക്ഷത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വിദ്യാര്‍ഥി വിഭാഗക്കാരും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. പിന്നീട് പോലിസെത്തിയാണ് രംഗം ശാന്തമാക്കിയത്.

ബംഗാളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ അമിത് ഷാ രാജസ്ഥാനില്‍ നിന്നും യുപിയില്‍ നിന്നും ബീഹാറില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നും ഗുണ്ടകളെ ഇറക്കിയെന്ന് മമതാ ബാനര്‍ജിയും ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it