Big stories

ബിജെപി അക്രമം: താനൂരില്‍ ഇന്ന് ഉച്ച വരെ വ്യാപാരി ഹര്‍ത്താല്‍

മൂന്ന് കടകള്‍ തകര്‍ത്ത അക്രമി സംഘം കടയുടമ ഷാഫിയെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. മാരകമായി പരിക്കേറ്റ ഷാഫി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇവരുടെ മൂന്ന് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. അക്രമത്തിനിരയായ ഷാഫിയുടെ പിതാവ് മൂസ ഇപ്പോഴും പോലിസ് കസ്റ്റഡിയിലാണ്.

ബിജെപി അക്രമം: താനൂരില്‍ ഇന്ന് ഉച്ച വരെ വ്യാപാരി ഹര്‍ത്താല്‍
X

പരപ്പനങ്ങാടി: ബിജെപ. ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് താനൂരില്‍ ഇന്ന് ഉച്ചവരെ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുന്നു. ഇന്നലെ വൈകീട്ടോടെയാണ് താനൂര്‍ ടൗണില്‍ വിജയഹ്ലാദത്തിന്റെ മറവില്‍ ആര്‍എസ്എസുകാര്‍ അഴിഞ്ഞാടിയത്.


മൂന്ന് കടകള്‍ തകര്‍ത്ത അക്രമി സംഘം കടയുടമ ഷാഫിയെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. മാരകമായി പരിക്കേറ്റ ഷാഫി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇവരുടെ മൂന്ന് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. അക്രമത്തിനിരയായ ഷാഫിയുടെ പിതാവ് മൂസ ഇപ്പോഴും പോലിസ് കസ്റ്റഡിയിലാണ്. അക്രമം നടത്തിയവരെ പിടികൂടുന്നതിന് പകരം ഇരയാക്കപ്പെട്ട കടയുടമയെ അറസ്റ്റ് ചെയ്ത താനൂര്‍ പോലിസിന്റെ തെറ്റായ നടപടിക്കെതിരേ കടുത്ത പ്രതിഷേധമാണുയരുന്നത്.


അക്രമം നടത്തി തിരിച്ചു പോവുകയായിരുന്ന മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും കുത്തേറ്റിട്ടുണ്ട്. അതിനിടെ അക്രമത്തെ തുടര്‍ന്ന് തകര്‍ക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങളും പ്രദേശങ്ങളും എസ്.ഡി.പി.ഐ നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്.ഡി.പി.ഐ ജില്ല നേതാക്കളായ എ കെ അബ്ദുല്‍ മജീദ്, അക്കര സൈതലവി ഹാജി, കോയ താനൂര്‍, സദഖത്ത് തുടങ്ങി ജില്ല-മണ്ഡലം നേതാക്കളാണ് സ്ഥലം സന്ദര്‍ശിച്ചത്.

Next Story

RELATED STORIES

Share it