Big stories

സൗദിയില്‍ യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ പങ്കെടുത്ത ചടങ്ങിനിടെ ബോംബ് സ്‌ഫോടനം: നാലു പേര്‍ക്ക് പരിക്ക്

ഫ്രാന്‍സിനെ ലക്ഷ്യമാക്കി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ജിദ്ദയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ബുധനാഴ്ചത്തെ സ്‌ഫോടനം.

സൗദിയില്‍ യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ പങ്കെടുത്ത ചടങ്ങിനിടെ ബോംബ് സ്‌ഫോടനം: നാലു പേര്‍ക്ക് പരിക്ക്
X

ജിദ്ദ: യൂറോപ്യന്‍ യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ പങ്കെടുത്ത ചടങ്ങിനിടെ ബോംബ് സ്ഫോടനം. നാലു പേര്‍ക്ക് പരുക്കേറ്റു. ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തെ അനുസ്മരിപ്പിക്കുന്ന വാര്‍ഷിക ചടങ്ങ് സംഘടിപ്പിച്ച ജിദ്ദയിലെ സെമിത്തേരിയിലാണ് സ്‌ഫോടനമുണ്ടായത്. ചടങ്ങില്‍ ഫ്രാന്‍സ്, ഗീസ്, ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. പരുക്കേറ്റവരില്‍ ഒരാള്‍ ഗ്രീക്ക് പൗരനാണ്.


സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം സൗദി സ്റ്റേറ്റ് ടെലിവിഷന്‍ സെമിത്തേരിക്ക് പുറത്ത് നിന്ന് പ്രക്ഷേപണം ചെയ്യുകയും സ്ഫോടകവസ്തു ഉപയോഗിച്ചുള്ള ആക്രമണം നടന്നതായി അംഗീകരിക്കുകയും ചെയ്തു ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സൗദി അധികൃതര്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചില്ല.


ഫ്രാന്‍സിനെ ലക്ഷ്യമാക്കി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ജിദ്ദയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ബുധനാഴ്ചത്തെ സ്‌ഫോടനം. ഒക്ടോബര്‍ 29 ന് ഫ്രഞ്ച് കോണ്‍സുലേറ്റില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഒരു സഊദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.




Next Story

RELATED STORIES

Share it