Big stories

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു
X

ബെംഗളൂരു: കര്‍ണാകട മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. നാല് മണിക്ക് ഗവര്‍ണറെ രാജിക്കത്ത് കൈമാറും.

യെദ്യൂരപ്പ മുഖ്യമന്ത്രി പദവിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന ചടങ്ങിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറകാലമായി കര്‍ണാടകിയിലെ ബിജെപിയില്‍ ആഭ്യന്തര കലഹരം രൂക്ഷമായിരുന്നു.

നേതൃമാറ്റ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തില്‍നിന്ന് വരുന്ന ഏത് നിര്‍ദേശവും അനുസരിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി പദത്തില്‍നിന്ന് മാറിനില്‍ക്കാന്‍ നേതൃത്വത്തിന് മുന്നില്‍ ഉപാധിവച്ച യെദ്യൂരപ്പ രാജിയിലേക്കെന്ന സൂചന നല്‍കിയിരുന്നു. മക്കള്‍ക്ക് ഉചിതമായ പദവിയെന്ന ഉപാധി അംഗീകരിച്ചു കിട്ടാന്‍ ലിംഗായത്ത് മഠാധിപന്മാരെയും സമുദായ നേതാക്കളെയും കൂട്ടുപിടിച്ചാണ് സമ്മര്‍ദ്ദ തന്ത്രവും പയറ്റിയിരുന്നു.

ഇളയമകന്‍ വിജയേന്ദ്രയ്ക്ക് കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം എന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചിരുന്നു. പാര്‍ട്ടി വോട്ട് ബാങ്കായ ലിംഗായത്ത് സമുദായത്തെ പിണക്കിയാലുണ്ടാകുന്ന ഭവിഷ്യത്ത് ഓര്‍ത്ത് ബിജെപി ദേശീയ നേതൃത്വവും തീരുമാനമെടുക്കാനാവാത്ത അഴസ്ഥയിലായിരുന്നു. യെദ്യൂരപ്പയെ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബിജെപിയിലെ മറുപക്ഷം പലതവണ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിനിടേയാണ് ഇന്ന് രാജി പ്രഖ്യാപനം.

Next Story

RELATED STORIES

Share it