- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൗ ജിഹാദ്, പൗരത്വ നിയമഭേദഗതി:എരിതീയില്‍ എണ്ണയൊഴിക്കരുത്; സിനഡ് സര്‍ക്കുലറിനെതിരേ സഭാ മുഖപത്രത്തില്‍ വൈദികന്റെ ലേഖനം
കേരളത്തിലെ ഹൈക്കോടതി കൃത്യമായ അന്വേഷണത്തിനുകൃത്യമായ അന്വേഷണത്തിന് ശേഷം ലൗ ജിഹാദ് വാദത്തെ തള്ളിക്കളഞ്ഞു.2010 ല്‍ കര്‍ണടാക സര്‍ക്കാരും ലൗ ജിഹാദ് എന്ന എന്നത് ഭാവനാ സൃഷ്ടിയാണെന്ന് പറഞ്ഞു.2014 ല്‍ ഉത്തര്‍ പ്രദേശ് ഹൈക്കോടതിയും ഈ വാദത്തെ തള്ളുകയാണുണ്ടായത്.2017 ല്‍ സുപ്രിം കോടതി ലൗജിഹാദിനെക്കുറിച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിച്ചു. അവര്‍ക്കും കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.ഏത്രയോ ഹിന്ദു,മുസ് ലിം പെണ്‍കുട്ടികളും ആണ്‍കുട്ടികളും പ്രേമത്തിന്റെ പേരില്‍ ക്രൈസ്തവ മതം സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ കണക്ക് ആരെങ്കിലും എടുത്തിട്ടുണ്ടോയെന്നും ലേഖനത്തില്‍ ചോദിക്കുന്നു.മത രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം നിന്നു കത്തുമ്പോള്‍ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് എരിതീയില്‍ എണ്ണ ഒഴിക്കാതിരിക്കുക എന്നത് സാമാന്യ ബുദ്ധിയാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു
കൊച്ചി: പൗരത്വ നിയമ ഭേദഗതി,ലൗ ജിഹാദ് വിഷയങ്ങളില്‍ കഴിഞ്ഞ ദിവസം സമാപിച്ച സീറോ മലബാര്‍ സഭ മെത്രാനന്‍ സിനഡിന്റെ നിലാപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭയുടെ മുഖ പത്രമായ സത്യദീപത്തില്‍ ലേഖനം. എറണാകുളം-അങ്കമാലി അതിരൂപതയിലെ മുതിര്‍ന്ന വൈദികനും അതിരൂപതയിലെ വൈദിക സമിതി അംഗവുമായ ഫാ.കുര്യാക്കോസ് മുണ്ടാടനാണ് ലേഖനം എഴുതിയിരിക്കുന്നത്.കവി രാവുണ്ണിയുടെ ആറാമലര്‍ച്ച(ഏതോ ഒരു ദേശത്തെ ആളുകള്‍) എന്ന കവിതയിലെ വാക്കുക്കള്‍ ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ മനുഷ്യത്വ രഹിതമായ അവസ്ഥയെ കൃത്യമായി അവതരിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്.മനുഷ്യരുടെ മുഖം നഷ്ടപ്പെട്ട ഭരണാധികാരികാളാണ് ഇന്ത്യ ഇന്ന് ഭരിക്കുന്നതെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.ബഹുസ്വരതയില്‍ സമാധാനത്തില്‍ കഴിയേണ്ട ഒരു ജനതയുടെ ജീവന്‍ സംരക്ഷിക്കാന്‍ എത്ര ശ്രദ്ധയോടും അപഗ്രഥനത്തോടും ചരിത്രാവബോധത്തോടും കൂടിയാണ് ഡോ.അംബേദ്കറും കൂട്ടുരും ഇന്ത്യയുടെ മഹത്തായ ഭരണഘടന ഉണ്ടാക്കിയത്.അംബേദ്കര്‍ പറഞ്ഞു. രാജ്യതാല്‍പര്യള്‍ക്കുപരിയായ മതവിശ്വാസവും വിശ്വാസ പ്രമാണങ്ങളും ഇടംപിടിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം എന്നേക്കുമായി നഷ്ടപെടുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശുദ്ധമായ ഭരണഘടനയെ ഇന്നത്തെ അധികാരികള്‍ ധാര്‍ഷ്ട്യത്തിന്റെ അധര്‍മം കൊണ്ട് അശുദ്ധമാക്കിയിരിക്കുകയാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.പൗരത്വ നിയമ ഭേദഗതി മനുഷ്യരെ മതം കൊണ്ട് വേര്‍തിരിച്ച് നിര്‍ത്തി ഈ രാജ്യത്തിലെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയുമെല്ലാം കടയ്ക്കല്‍ കോടാലി വെച്ചിരിക്കുകയാണ്.നമ്മുടെ മതേതര സംസ്‌കാരത്തെ ഇല്ലായ് മ ചെയ്തതിന്റെ പേരില്‍ ആളിക്കത്തുന്ന രോഷം ഇനിയുമടങ്ങിയിട്ടില്ല. അപകടകരമായ പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെയും ബഹുസ്വരതയെയും വളരെ നെഗറ്റീവായി ബാധിക്കുമെന്നതിനാല്‍ ഇവിടെ രാഷ്ട്രീയ പാര്‍ടികളും മതജാതികളും കൃത്യമായ നിലപാടുകളെടുത്തു. എന്നാല്‍ ഇന്ത്യയിലെ കത്തോലിക്ക സഭയുടെ നിലപാട് ഈ കാര്യത്തില്‍ വ്യക്തമായിരുന്നോയെന്നും ലേഖത്തില്‍ ചോദ്യം ഉയര്‍ത്തുന്നു.കേരത്തില്‍ കത്തോലിക്ക സഭയുടെ നിലപാട് എന്നൊന്നുണ്ടായിട്ടില്ല. തിരുവനന്തപുരം ആര#്ച്ച് ബിഷപ് ഡോ.സൂസപാക്യവും കേരള ലാറ്റിന്‍ കാത്തലിക് സഭയും ശക്തമായി പൗരത്വ നിയമഭേദഗതിയെ എതിര്‍ത്തപ്പോള്‍ കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന്റെ നിലപാട് കേന്ദ്രസര്‍ക്കാരിനുള്ള ഒരു ഉപദേശത്തില്‍ ചുരുക്കുകയായിരുന്നുവെന്നും ലേഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് രാജ്യത്ത് നിലവിലുള്ള ആശങ്കകളും അസ്വസ്ഥതകളും പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നായിരുന്നു പറഞ്ഞത്.ഇതു കൂടാതെ കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ കേന്ദ്രമായ പിഒസിയുടെ ഡയറക്ടറുടെ പൗരത്വ നിയമഭേദഗതിയെ അനൂകൂലിച്ചുളള ലേഖനം ആര്‍എസ്എസിന്റെ ജിഹ്വയായ ജന്മഭൂമി പത്രത്തില്‍ പ്രത്യക്ഷപ്ാപെട്ടതും ഗൗരവമായി കാണണമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഇതേ കുറിച്ച് കേരള കത്തോലിക്ക സഭയ്ക്ക് ഏകാഭിപ്രായമോ കൃത്യമായ നിലപാടോ ഇല്ല എന്നു ചുരുക്കം.മതേതര മൂല്യങ്ങള്‍ക്കു വേണ്ടി നിലപാടെടുക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന കത്തോലിക്ക സഭയക്ക് കേരളത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സാധാരണ വിശ്വാസികള്‍ ചോദിക്കുന്നു.മത രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം നിന്നു കത്തുമ്പോള്‍ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് എരിതീയില്‍ എണ്ണ ഒഴിക്കാതിരിക്കുക എന്നത് സാമാന്യ ബുദ്ധിയാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ലൗ ജിഹാദ് എന്നു വെച്ചാല്‍ മത പരിവര്‍ത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെ ഒരാളെ സ്‌നേഹിച്ച് വിവാഹം കഴിക്കുന്നതാണ്. 2009 ല്‍ കേരളത്തില്‍ ജേക്കബ് പുന്നൂസ് ഡിജിപിയായിരുന്ന കാലം മുതലാണ് ഇത്തരമൊരു വാദം കേരളത്തില്‍ സംജാതമാകുന്നത്.
പക്ഷേ കേരളത്തിലെ ഹൈക്കോടതി കൃത്യമായ അന്വേഷണത്തിനുകൃത്യമായ അന്വേഷണത്തിന് ശേഷം അത്തരം വാദത്തെ തള്ളിക്കളഞ്ഞു.2010 ല്‍ കര്‍ണടാക സര്‍ക്കാരും ലൗ ജിഹാദ് എന്ന എന്നത് ഭാവനാ സൃഷ്ടിയാണെന്ന് പറഞ്ഞു.2014 ല്‍ ഉത്തര്‍ പ്രദേശ് ഹൈക്കോടതിയും ഈ വാദത്തെ തള്ളുകയാണുണ്ടായത്.2017 ല്‍ സുപ്രിം കോടതി ലൗജിഹാദിനെക്കുറിച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിച്ചു. അവര്‍ക്കും കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.മറ്റൊരു തലത്തില്‍ ഏത്രയോ ഹിന്ദു,മുസ് ലിം പെണ്‍കുട്ടികളും ആണ്‍കുട്ടികളും പ്രേമത്തിന്റെ പേരില്‍ ക്രൈസ്തവ മതം സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ കണക്ക് ആരെങ്കിലും എടുത്തിട്ടുണ്ടോയെന്നും ലേഖനത്തില്‍ ചോദിക്കുന്നു.ക്രിസ്തുവിന്റെ അനുയായികളെന്നും എല്ലാ മനുഷ്യരെയും ജാതിക്കും മതത്തിനും വര്‍ഗത്തിനും അതീതമായി ഉള്‍ക്കൊണ്ടിട്ടുണ്ട്.പൊതു സമൂഹത്തിന്റെ നന്മയെ കണക്കിലെടുക്കാതെ സര്‍ക്കാര്‍ എടുക്കുന്ന ഏതൊരു നടപടിയെയും ശക്തമായി എതിര്‍ക്കുവാനുള്ള ആര്‍ജവവും ധാര്‍മിക ശക്തിയും കത്തോലിക്ക സഭയക്ക് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് ഫാ.കുര്യാക്കോസ് മുണ്ടാടന്‍ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.
RELATED STORIES
കര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMT