Big stories

ചന്ദ്രയാന്‍ രണ്ടിന്റെ മൂന്നാംഘട്ട ഭ്രമണപഥം മാറ്റം വിജയകരം

ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുന്നോടിയായി ഭ്രമണപഥം താഴ്ത്തലിന്റെ മൂന്നാമത്തെ ഘട്ടമാണ് ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയത്. പേടകത്തിലുള്ള എന്‍ജിനുകള്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്.

ചന്ദ്രയാന്‍ രണ്ടിന്റെ മൂന്നാംഘട്ട ഭ്രമണപഥം മാറ്റം വിജയകരം
X

ബംഗളൂരു: ചന്ദ്രയാന്‍ രണ്ടിന്റെ മൂന്നാംഘട്ട ചാന്ദ്രഭ്രമണപഥം മാറ്റം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുന്നോടിയായി ഭ്രമണപഥം താഴ്ത്തലിന്റെ മൂന്നാമത്തെ ഘട്ടമാണ് ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയത്. പേടകത്തിലുള്ള എന്‍ജിനുകള്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. പേടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ന് രാവിലെ 9.04ന് തുടങ്ങിയ ഭ്രമണപഥമാറ്റം 1190 സെക്കന്‍ഡുകള്‍ക്കൊണ്ട് പൂര്‍ത്തിയായി. ഭ്രമണപഥം മാറ്റിയതോടെ പേടകം ചന്ദ്രനില്‍നിന്ന് കുറഞ്ഞദൂരം 179 കിലോമീറ്ററും കൂടിയ ദൂരം 1412 കിലോമീറ്ററുമായ ഭ്രമണപഥത്തിലേക്ക് എത്തി.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആഗസ്ത് 30നാണ് അടുത്ത ഭ്രമണപഥം മാറ്റം. സപ്തംബര്‍ രണ്ടിനായിരിക്കും വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടുക. സപ്തംബര്‍ ഏഴിന് പുലര്‍ച്ചെ 1:30നും 2:30നും ഇടയിലായിരിക്കും ചരിത്രപരമായ സോഫ്റ്റ് ലാന്‍ഡിങ് നടക്കുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡിങ് നടത്താനാണ് പദ്ധതി. ചന്ദ്രയാന്‍ രണ്ടിന്റെ സോഫ്റ്റ് ലാന്‍ഡിങ് സപ്തംബര്‍ ഏഴിന് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ചന്ദ്രയാന്‍ രണ്ട് വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവര്‍ ദൗത്യം നടത്തിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ജൂലൈ 22 നായിരുന്നു ചന്ദ്രയാന്‍ 2 പേടകത്തിന്റെ വിക്ഷേപണം നടന്നത്.

Next Story

RELATED STORIES

Share it