Big stories

മോന്‍സണ്‍ മാവുങ്കല്‍ കേസ്:പോലിസിനെതിരെ രൂക്ഷ വിമര്‍ശനുവമായി ഹൈക്കോടതി

മോന്‍സണ്‍ മാവുങ്കലിന് എങ്ങനെ പോലിസ് സംരക്ഷണം കിട്ടിയെന്ന് ഹൈക്കോടതി.ലോകത്തില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കാതെ സംരക്ഷണം നല്‍കി.വിലപിടിപ്പുള്ള വസ്തുക്കളാണെന്ന് പറഞ്ഞത് പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു.മോന്‍സണ്‍ പറഞ്ഞതില്‍ ആര്‍ക്കും സംശയം തോന്നിയില്ലേയെന്നും കോടതി ചോദിച്ചു

മോന്‍സണ്‍ മാവുങ്കല്‍ കേസ്:പോലിസിനെതിരെ രൂക്ഷ വിമര്‍ശനുവമായി ഹൈക്കോടതി
X

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വിഷയത്തില്‍ പോലിസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.മോന്‍സണ്‍ മാവുങ്കലിന് എങ്ങനെ പോലിസ് സംരക്ഷണം കിട്ടിയെന്ന് ഹൈക്കോടതി.തനിക്ക് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

മോന്‍സണ്‍ മാവുങ്കലിന്റെ മ്യുസിയത്തില്‍ ആനക്കൊമ്പുണ്ടെന്ന് പറഞ്ഞപ്പോഴും പോലിസ് ഇത് എന്തു കൊണ്ടു അന്വേഷിച്ചില്ലെന്ന് കോടതി ചോദിച്ചു. ആനകൊമ്പ് ഉണ്ടെന്ന് പറാല്‍ അന്വേഷിക്കണ്ടതല്ലേയെന്നും കോടതി ചോദിച്ചു.വീടിനു മുന്നില്‍ പോലിസ് സംരക്ഷണം നല്‍കിയപ്പോള്‍ അയാളുടെ വിശ്വാസ്യത കൂടുകയല്ലേ ചെയ്തതെന്നും കോടതി ചോദിച്ചു. ലോകത്തില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കാതെ സംരക്ഷണം നല്‍കി.

വിലപിടിപ്പുള്ള വസ്തുക്കളാണെന്ന് പറഞ്ഞത് പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു.മോന്‍സണ്‍ പറഞ്ഞതില്‍ ആര്‍ക്കും സംശയം തോന്നിയില്ലേയെന്നും കോടതി ചോദിച്ചു.പോലിസ് ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരായ കേസില്‍ പോലിസ് അന്വേഷണം ഫലപ്രദമാകുമോയെന്നും കോടതി ചോദിച്ചു.ഈ മാസം 26 നകം സംസ്ഥാന പോലിസ് മേധാവി കേസിന്റെ അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Next Story

RELATED STORIES

Share it