Big stories

ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് കൊക്കകോല -ശേഖരിച്ചത് 476,423 പ്ലാസ്റ്റിക് മാലിന്യങ്ങള്‍

50 രാജ്യങ്ങളിലും ആറ് ഭൂഖണ്ഡങ്ങളിലുമായി 72,000 വോളന്റിയര്‍മാര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് കൊക്കകോല  -ശേഖരിച്ചത് 476,423 പ്ലാസ്റ്റിക് മാലിന്യങ്ങള്‍
X

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുറംതള്ളുന്നത് കൊക്കകോലയാണെന്ന് ആഗോള ഓഡിറ്റിങ് റിപ്പോര്‍ട്ട്. കീറോണ്‍ മാര്‍ഷീസ് നടത്തിയ സര്‍വ്വേയിലാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കൊക്കകോല ആഗോള മലിനീകരണ ബ്രാന്‍ഡായത്.

50 രാജ്യങ്ങളിലും ആറ് ഭൂഖണ്ഡങ്ങളിലുമായി 72,000 വോളന്റിയര്‍മാര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 84 ഇടങ്ങളില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തിയില്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സാംപിള്‍ ആയി സ്വീകരിച്ചത്.

മൊത്തം 476,423 പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ കൊക്കകോല ഉല്‍പ്പന്നങ്ങളുടെ മാലിന്യമായിരുന്നു. 32 രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ 11732 എണ്ണവും കൊക്കകോലയുടേതായിരുന്നു. രണ്ടാംസ്ഥാനത്തുള്ള നെസ് ലെയുടെ 4846 സാംപിളുകളും മൂന്നാംസ്ഥാനത്തുള്ള പെപ്‌സികോയുടെ 3362 പ്ലാസ്റ്റിക് മാലിന്യവും കണ്ടെത്തി.

വടക്കേ അമേരിക്കയിലെ മലിനീകരണത്തില്‍ നെസ്‌ലെ, സോളോ കപ്പ്, സ്റ്റാര്‍ബക്ക് എന്നിവയെന്ന് മുന്നിട്ട് നില്‍ക്കുന്നത്. രേഖപ്പെടുത്തിയ 6 ഭൂഖണ്ഡങ്ങളില്‍ നാലിലും കൊക്കകോള തന്നേയാണ് മുന്നിട്ട് നിന്നത്.

മാലിന്യ നിര്‍മാര്‍ജനത്തിന് മറ്റുള്ളവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു കൊക്കകോലയുടെ പ്രതികരണം. തങ്ങളുടെ കുപ്പികളും ക്യാനുകളും തിരിച്ചെടുക്കാന്‍ പ്രത്യേക സംവിധാനങ്ങല്‍ തന്നെ ഒരുക്കിയിട്ടുണ്ടെന്നും കൊക്കകോല ഒരു ഓണ്‍ലൈന്‍ ന്യൂസിനോട് ഇ-മെയിലിലൂടെ പ്രതികരിച്ചു.




Next Story

RELATED STORIES

Share it