Big stories

കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

കടബാധ്യത മൂലം ഒരു കര്‍ഷകനും ജയിലില്‍ കിടക്കേണ്ടിവരില്ലെന്ന് രാഹുല്‍ ഗാന്ധി യോഗത്തില്‍ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി
X

ന്യൂഡല്‍ഹി: സമൃദ്ധിയും സാമൂഹികക്ഷേമവും മുദ്രാവാക്യമാക്കി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ന്യൂഡല്‍ഹിയില്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രകടപത്രിക പുറത്തിറക്കിയത്. കടബാധ്യത മൂലം ഒരു കര്‍ഷകനും ജയിലില്‍ കിടക്കേണ്ടിവരില്ലെന്ന് രാഹുല്‍ ഗാന്ധി യോഗത്തില്‍ പ്രഖ്യാപിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും, പൊതുമേഖലയില്‍ മാത്രം 34ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, പാവപ്പെട്ടവരുടെ അക്കൗണ്ടില് 72000 രൂപ ഒരോവര്‍ഷവും നിക്ഷേപിക്കും, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 150 ആക്കും, 12ാം ക്ലാസുവരെ നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസം, 22ലക്ഷം സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തും, കടം തിരിച്ചടക്കാത്ത കര്‍ഷകര്‍ക്കുമേല്‍ ക്രിമിനല്‍ കേസ് എടുക്കില്ല തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

ദാരിദ്ര നിര്‍മാര്‍ജനം, കാര്‍ഷിക മേഖല, സ്ത്രീ സുരക്ഷ, തൊഴില്‍ 5 പ്രധാനപ്പെട്ട വിഷയങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സോണിയാ ഗാന്ധി, ഡോ. മന്‍മോഹന്‍സിങ് തുടങ്ങിയവരുടെ സാന്നിദ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.

Next Story

RELATED STORIES

Share it